ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിൻ്റെ അറസ്റ്റിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ആം ആദ്മി പാർട്ടി. മാർച്ച് 26 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതി ഘരാവോ ചെയ്യുമെന്ന് എഎപി നേതാവ് ഗോപാൽ റായ് പറഞ്ഞു. നാളെ ഡൽഹി ഷഹീദി പാർക്കിൽ നേതാക്കളുടെ രാജ്യ സംരക്ഷണ സത്യപ്രതിജ്ഞ സത്യപ്രതിജ്ഞയും സംഘടിപ്പിക്കും
അതേ സമയം;ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. രാജ്യ തലസ്ഥാനം അക്ഷരാര്‍ഥത്തില്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്. ഡല്‍ഹി മന്ത്രിമാരടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡല്‍ഹി മന്ത്രി അതിഷിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിഷിയെപൊലീസ് നടുറോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
തെളിവുകള്‍ ഒന്നുമില്ലാതെയാണ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നും, കേജ്‌രിവാള്‍ വെല്ലുവിളിയാണെന്ന് മോദിക്കറിയാമെന്നും ഡൽഹി മന്ത്രി അതിഷി പറഞ്ഞു. രാജ്യത്ത് ഇത് ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ കേന്ദ്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ്. ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറെ അറസ്റ്റ് ചെയ്തു.
അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ്. ഇന്‍കം ടാക്‌സിലെ ജോലി ഉപേക്ഷിച്ച് ജനസേവനത്തിനായി തെരുവിലിറങ്ങിയ ആളാണ് കേജ്‌രിവാള്‍. അദ്ദേഹത്തെ പ്രചാരണ രംഗത്തുനിന്നും മാറ്റി നിര്‍ത്തി ഏകപക്ഷീയമായ വിജയം നേടാമെന്ന് ബിജെപി കരുതേണ്ട. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപി ശ്രമത്തിൻ്റെ ഭാഗമാണ് അറസ്റ്റെന്നും അതിഷി കുറ്റപ്പെടുത്തി.
















