ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റിൽ രൂക്ഷ വിമർശനമുമായി കുടുംബം. എൻഫോഴ്സ് ഡയറക്ടറേറ്റിൻ്റെ നടപടി ചൂണ്ടിക്കാട്ടി പ്രധാന നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനമാണ് അരവിന്ദ് കേജ്‌രിവാളിന്റെ ഭാര്യ സുനിത കേജ്‌രിവാൾ നടത്തിയത്.
മൂന്നുതവണ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട അരവിന്ദ് കേജ്‌രിവാളിനെ അധികാരത്തിന്റെ അഹങ്കാരത്തിലാണ് നരേന്ദ്ര മോദി അറസ്റ്റ് ചെയ്തതെന്ന് സുനിത കേജ്‌രിവാൾ പറഞ്ഞു. സമൂഹമാധ്യമമായ എക്സിലൂടെയാണ് സുനിതയുടെ പ്രതികരണം. ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റിന് ശേഷം കുടുംബത്തിൻ്റെ ആദ്യ പ്രതികരണമാണിത്.
‘മൂന്നുതവണ നിങ്ങള്‍ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയെ അധികാരത്തിന്റെ അഹങ്കാരത്തിലാണ് മോദി അറസ്റ്റ് ചെയ്തത്. നരേന്ദ്ര മോദി എല്ലാവരെയും തകർക്കാൻ ശ്രമിക്കുകയാണ്. ഇത് ഡൽഹിയിലെ ജനങ്ങളോടുള്ള വഞ്ചനയാണ്. നിങ്ങളുടെ മുഖ്യമന്ത്രി എപ്പോഴും നിങ്ങൾക്കൊപ്പം നിന്നിട്ടുണ്ട്. അകത്തായാലും പുറത്തായാലും അദ്ദേഹത്തിന്റെ ജീവിതം രാജ്യത്തിനുവേണ്ടി സമർപ്പിക്കപ്പെട്ടതാണ്. പൊതുസമൂഹത്തിന് എല്ലാം അറിയാം, ജയ്ഹിന്ദ് ’ – സുനിത എക്സിൽ കുറിച്ചു.
അതേ സമയം;ഡൽഹി മുഖ്യമന്ത്രിയുടെ അറസ്റ്റില്‍ രാജ്യവ്യാപകമായി പ്രതിഷേധങ്ങള്‍ ശക്തമായിരിക്കുകയാണ്. രാജ്യ തലസ്ഥാനം അക്ഷരാര്‍ഥത്തില്‍ സംഘര്‍ഷഭരിതമായിരിക്കുകയാണ്. ഡല്‍ഹി മന്ത്രിമാരടക്കമുള്ളവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡല്‍ഹി മന്ത്രി അതിഷിയെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യുകയും ചെയ്തു. അതിഷിയെപൊലീസ് നടുറോഡിലൂടെ വലിച്ചിഴക്കുന്ന ദൃശ്യങ്ങളും പുറത്തു വന്നിരുന്നു.
തെളിവുകള്‍ ഒന്നുമില്ലാതെയാണ്കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്നും, കെജരിവാള്‍ വെല്ലുവിളിയാണെന്ന് മോദിക്കറിയാമെന്നും ഡൽഹി മന്ത്രി അതിഷി പറഞ്ഞു. രാജ്യത്ത് ഇത് ആദ്യമായാണ് ഒരു സിറ്റിംഗ് മുഖ്യമന്ത്രിയെ കേന്ദ്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്യുന്നത്. രാജ്യത്തിന്റെ ചരിത്രത്തില്‍, ലോക്സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഇത് ആദ്യമായാണ്. ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറെ അറസ്റ്റ് ചെയ്തു.
അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റ് ബിജെപിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണ്. ഇന്‍കം ടാക്‌സിലെ ജോലി ഉപേക്ഷിച്ച് ജനസേവനത്തിനായി തെരുവിലിറങ്ങിയ ആളാണ് കേജ്‌രിവാള്‍. അദ്ദേഹത്തെ പ്രചാരണ രംഗത്തുനിന്നും മാറ്റി നിര്‍ത്തി ഏകപക്ഷീയമായ വിജയം നേടാമെന്ന് ബിജെപി കരുതേണ്ട. പ്രതിപക്ഷത്തെ ഇല്ലാതാക്കാനുള്ള ബിജെപി ശ്രമത്തിൻ്റെ ഭാഗമാണ് അറസ്റ്റെന്നും അതിഷി കുറ്റപ്പെടുത്തി.
















