വെബ് ബ്രൗസറായ മൊസില്ല ഫയർഫോക്സിനെതിരെ സുരക്ഷാമുന്നറിയിപ്പുമായി കേന്ദ്രം. ഫയർ ഫോക്സ് ഉപയോഗിക്കുന്നതിൽ ചില സുരക്ഷാഭീഷണികൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഫയർഫോക്സ് അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഇത് മറികടക്കാനാവുമെന്ന് കേന്ദ്ര ഏജൻസിയായ സേർട്ട് ഇൻ മുന്നറിയിപ്പ് നൽകി.
ഫയര്‍ഫോക്സില്‍ കണ്ടെത്തിയ സുരക്ഷാ പ്രശ്നങ്ങളിലൂടെ കമ്ബ്യൂട്ടറില്‍ സജ്ജമാക്കിയിട്ടുള്ള സുരക്ഷാ സംവിധാനങ്ങള്‍ മറികടക്കാനും അതുവഴി പ്രധാനപ്പെട്ടതും രഹസ്യവുമായ വിവരങ്ങള്‍ ചോര്‍ത്താനും ഒരു ഹാക്കര്‍ക്ക് സാധിക്കും. വിവിധ പ്ലാറ്റ്ഫോമുകളിലേക്കുള്ള ലോഗിന്‍ വിവരങ്ങളും സാമ്ബത്തിക വിവരങ്ങളും വരെ ഇതിലൂടെ ചോര്‍ത്താം.
ഫയർഫോക്സ് ഇ എസ് ആർ 115.9ന് മുൻപുള്ള വേർഷനുകൾ, ഫയർഫോക്സ് ഐ ഒ എസ് 124ന് മുൻപുള്ള വേർഷനുകൾ, മോസില്ല തണ്ടർബേർഡ് 115.9ന് മുൻപുള്ള വേർഷനുകൾ എന്നിവയിലാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്. മോസില്ല ഉപയോഗിക്കുന്നവരോട് എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ സേർട്ട് ഇൻ നിർദേശം നൽകിയിട്ടുണ്ട്. തേഡ് പാര്‍ട്ടി ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യരുത് എന്നും അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇതിനുമുൻപ് സൈബർ സുരക്ഷാ നോഡൽ ഏജൻസിയായ ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്പോണ്ട്സ് ടീം(സിഇആർടി-ഇൻ) ഫയർഫോക്സിൽ ഗുരുതരമായ സുരക്ഷാപിഴവ് കണ്ടെത്തിയിരുന്നു. ലോകത്തെവിടെയും ഉള്ള ഒരു ഹാക്കർക്ക് ഉപഭോക്താക്കൾക്ക് മേൽ സൈബർ ആക്രമണത്തിന് സഹായിക്കുന്നതായിരുന്നു പിഴവ്. 110.1.0 ഫയർഫോക്സ് വേർഷന്‍ മുൻപുള്ളവ ഉപയോഗിക്കുന്നവർക്കാണ് സുരക്ഷാഭീഷണിയുണ്ടായിരുന്നത്. എന്നാൽ ബ്രൗസറിന്റെ മറ്റ് വേർഷനുകൾ സുരക്ഷിതമാണെന്ന് അന്ന് ഏജൻസി അറിയിച്ചിരുന്നു.