കറികളിലെല്ലാം ഈ പച്ചക്കറി ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: ശ്വാസകോശം അപകടത്തിലായേക്കാം

രസവും സലാഡുമൊക്കെ എല്ലാവർക്കും  പ്രിയപ്പെട്ട കറികളാണല്ലേ? നല്ലൊരു ബിരിയാണിക്കൊപ്പം സലാഡും, ഊണിന്റെ അവസാനം കുറച്ചു രസം കൂട്ടിയ ചോറും ആസ്വദിക്കാത്ത മനുഷ്യരുണ്ടാകില്ല. ഈ രണ്ടു കറികളിലും ഒരുപോലെ ഉപയോഗിക്കുന്ന ഒന്നാണ് തക്കാളി. ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ പച്ചക്കറിയാണ് തക്കാളി. ബീറ്റാ കരോട്ടിൻ, ലൈക്കോപീൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയ തക്കാളിനിരവധി രോഗങ്ങൾ  അകറ്റുന്നതിന് സ​ഹായിക്കുന്നു. 

തക്കാളി രോഗപ്രതിരോധ പ്രവർത്തനത്തെ മെച്ചപ്പെടുത്താൻ സഹായിക്കുന്നു. തക്കാളി ജ്യൂസ് വൈറസുകളെ പ്രതിരോധിക്കുന്ന “നാച്ചുറൽ കില്ലർ സെല്ലുകൾ” ഉൾപ്പെടെയുള്ള രോഗപ്രതിരോധ കോശങ്ങളുടെ അളവ് കൂട്ടൂന്നതിനും സഹായിക്കുമെന്ന് പടനാണ് പറയുന്നു. തക്കാളിയിലെ മറ്റൊരു ആൻ്റിഓക്‌സിഡൻ്റായ ബീറ്റാ കരോട്ടിനും ലൈക്കോപീനിനും കാൻസർ കോശങ്ങൾ നശിപ്പിക്കുന്നതിന് സഹായിക്കുന്നു. 

ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളുടെ ഉറവിടമാണ് തക്കാളി.  തക്കാളിയിലെ സെല്ലുലോസ്, ഹെമിസെല്ലുലോസ്, പെക്റ്റിൻ നാരുകൾ എന്നിവ വിവിധ ദഹന പ്രശ്നങ്ങൾ അകറ്റുന്നതിന് സഹായിക്കുന്നു.

യുഎസിലെ മുതിർന്നവരിൽ 15 ശതമാനം പേർക്കും പ്രമേഹമുണ്ട്. മുതിർന്നവരിൽ 38 ശതമാനം പേർക്കും പ്രീ ഡയബറ്റിസ് ഉള്ളതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ലൈക്കോപീൻ എന്ന സംയുക്തം ടൈപ്പ് 2 പ്രമേഹത്തെ തടയുകയും ചെയ്യും. ഇത്രയധികം ഗുങ്ങളുണ്ടെങ്കിലും തക്കാളിക്ക് ചില ദൂഷ്യ ഫലങ്ങളുണ്ട് 

തക്കാളിയുടെ ദോഷഫലങ്ങൾ 

തക്കാളി കൂടുതലായി കഴിക്കുന്ന പുരുഷന്മാർക്ക് പ്രോസ്റ്റേറ്റ് കാൻസർ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് നിരവധി ഗവേഷണങ്ങൾ  കണ്ടെത്തിയിട്ടുണ്ട്. തക്കാളി പോലുള്ള പച്ചക്കറികൾ ഈസ്ട്രജൻ റിസപ്റ്റർ-നെഗറ്റീവ് ബ്രെസ്റ്റ് ട്യൂമറുകൾ, വൻകുടൽ, ശ്വാസകോശം എന്നിവയുടെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു.