Chilli Flakes Beef Roast | ചി​ല്ലി​ഫ്ലേ​ക്​​സ്​ ബീ​ഫ് റോ​സ്‌​റ്റ്

ആ​വ​ശ്യ​മാ​യ ചേരുവകൾ 

നെ​യ്യു​ള്ള ബീ​ഫ് – ഒ​രു കി​ലോ

തേ​ങ്ങാ​ക്കൊ​ത്ത് – ആ​വ​ശ്യ​ത്തി​ന്

സ​വാ​ള – 5 എ​ണ്ണം

ചി​ല്ലി​ഫ്ലേ​ക്​​സ്​ – 50 ഗ്രാം

​ഉ​പ്പ് – ആ​വ​ശ്യ​ത്തി​ന്

വെ​ളി​ച്ചെ​ണ്ണ -5 ടേ​ബ്​​ൾ സ്​​പൂ​ൺ

ക​റി​വേ​പ്പി​ല – 6 ത​ണ്ട്

മ​ഞ്ഞ​ൾ​പൊ​ടി -1/4 ടീ​സ്​​പൂ​ൺ

ത​യാ​റാ​ക്കു​ന്ന വി​ധം

    വൃ​ത്തി​യാ​ക്കി​യ ബീ​ഫ് കാ​ൽ ടീ​സ്​​പൂ​ൺ മ​ഞ്ഞ​ൾ​പൊ​ടി, ര​ണ്ടു ത​ണ്ട് ക​റി​വേ​പ്പി​ല, ഒ​രു സ​വാ​ള അ​രി​ഞ്ഞ​ത്, ഉ​പ്പ് എ​ന്നി​വ ചേ​ർ​ത്ത് കു​ക്ക​റി​ൽ വെ​ള്ളം ഒ​ഴി​ക്കാ​തെ വേ​വി​ച്ച് മാ​റ്റി​വെ​ക്കു​ക. ഒ​രു പാ​ൻ അ​ടു​പ്പി​ൽ വെ​ച്ച് ചൂ​ടാ​കു​മ്പോ​ൾ അ​തി​ലേ​ക്ക് 4 1/2 ടേ​ബ്​​ൾ സ്​​പൂ​ൺ വെ​ളി​ച്ചെ​ണ്ണ ഒ​ഴി​ക്കു​ക.

    അ​തി​നു​ശേ​ഷം തേ​ങ്ങാ​ക്കൊ​ത്ത് ഇ​ട്ട്​ ഇ​ള​ക്കു​ക. അ​ത് മൂ​ത്തു​വ​രു​മ്പോ​ൾ ര​ണ്ടു ത​ണ്ട് ക​റി​വേ​പ്പി​ല ഇ​ടു​ക. അ​തി​ലേ​ക്കു അ​രി​ഞ്ഞു​വെ​ച്ചി​രി​ക്കു​ന്ന സ​വാ​ള​യും ആ​വ​ശ്യ​ത്തി​ന് ഉ​പ്പും ചേ​ർ​ത്ത് വ​ഴ​റ്റു​ക. സ​വാ​ള ബ്രൗ​ൺ നി​റ​മാ​കു​മ്പോ​ൾ അ​തി​ലേ​ക്ക് 50 ഗ്രാം ​ചി​ല്ലി​ഫ്ലേ​ക്​​സ്​ ചേ​ർ​ത്ത് ഇ​ള​ക്കു​ക.

    ചി​ല്ലി​ഫ്ലേ​ക്​​സ്​ ചൂ​ടാ​യി​ക്ക​ഴി​യു​മ്പോ​ൾ അ​തി​ലേ​ക്ക് വേ​വി​ച്ചു​ വെ​ച്ചി​രി​ക്കു​ന്ന ബീ​ഫ് ചേ​ർ​ത്ത് ചെ​റി​യ തീ​യി​ൽ 10 മി​നി​റ്റ് ഇ​ള​ക്കി​കൊ​ടു​ക്കു​ക. അ​വ​സാ​നം 1/2 ടീ​സ്​​പൂ​ൺ വെ​ളി​ച്ചെ​ണ്ണ​യും ര​ണ്ടു ത​ണ്ട് ക​റി​വേ​പ്പി​ല​യും​ കൂ​ടി ചേ​ർ​ത്ത് ഒ​രു മി​നി​റ്റ് അ​ട​ച്ചു​വെ​ക്കു​ക. ചി​ല്ലി​ഫ്ലേ​ക്​​സ്​ ബീ​ഫ് റോ​സ്‌​റ്റ് ത​യാ​ർ.