നല്ല ചൂടാത്തൊരു നാരങ്ങാ സോഡാ കിട്ടിയാൽ ആശ്വാമായേനെ എന്ന് ചിന്തിക്കുന്നവരാണ് നല്ലലിൽ ഭൂരിഭാഗം പേരും. നാരങ്ങ കേവലമൊരു ദാഹശമനി മാത്രമല്ല. നിരവധി ആരോഗ്യ ഗുണങ്ങളുണ്ട് നാരങ്ങയ്ക്ക്
ക്ഷീണം, തളർച്ച, ജലാംശനഷ്ടം എന്നിവയ്ക്കു നാരങ്ങാ ഉത്തമ പ്രതിവിധിയാണ്. പ്ര
ജീവകം–സി
ജീവകം–സി ധാരാളമായി അടങ്ങിയിട്ടുള്ള സിട്രസ് പഴമാണു നാരങ്ങ. വൈറ്റമിൻ–സിയുടെ സാന്നിധ്യമാണു നാരങ്ങയ്ക്കു ഗുണങ്ങൾ സമ്മാനിക്കുന്ന പ്രധാന ഘടകം. പ്രായപൂർത്തിയായ ഒരു വ്യക്തിയിൽ കുറഞ്ഞതു 40 മി.ഗ്രാം വൈറ്റമിൻ–സിയാണ് ആവശ്യമായി വരുന്നത്. നൂറു ഗ്രാം നാരങ്ങാനീരിൽ ഏതാണ്ട് 63 മി.ഗ്രാം വൈറ്റമിൻ–സി അടങ്ങിയിട്ടുണ്ട്. കോശങ്ങളുടെയും കലകളുടെയുമൊക്കെ നിർമാണത്തിൽ വൈറ്റമിൻ-സിയുടെ പങ്ക് വളരെ വലുതാണ്.
ജീവകം കൂടാതെ കാൽസ്യം, ഇരുമ്പ്, പൊട്ടാസ്യം, കോപ്പർ, മഗ്നീഷ്യം തുടങ്ങിയ സൂക്ഷ്മമൂലകങ്ങളുടെയും കലവറയാണു നാരങ്ങ. അതുപോലെ നാരങ്ങയുടെ അല്ലിയിൽ അടങ്ങിയിരിക്കുന്ന ഏതാനും ഫൈറ്റോകെമിക്കലുകളുണ്ട് – പോളിഫീനോൾ, ടെർപീനുകൾ തുടങ്ങിയവ. ഇത്തരം പോഷകമൂല്യള്ള ഘടകങ്ങളും ശരീരത്തിന് ഉത്തമമാണ്.
ദഹനത്തെ സഹായിക്കുന്ന കാര്യത്തിലും നാരങ്ങയ്ക്കു പങ്കുണ്ട്. നാരങ്ങയിലെ പെക്ടിക് ഫൈബറുകൾ കുടലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. ഇത്തരം ഫൈബറുകൾ അമിതമായ വിശപ്പ് നിയന്ത്രിക്കുകയും കൂടുതൽ കലോറികൾ ഉണ്ടാകുന്നതു തടയുകയും ചെയ്യും. അണുക്കളെ നശിപ്പിക്കാനുള്ള ഇവയുടെ കഴിവും അപാരമാണ്. ശരീരത്തിന്റെ പിഎച്ച് നില നിലനിർത്താനും നാരങ്ങയിലെ പോഷകങ്ങൾക്കു കഴിവുണ്ട്.
മൂത്രത്തിലെ കല്ല് ഒഴിവാക്കാനും ഒരുപരിധിവരെ നാരങ്ങ സഹായിക്കും. കാൽസ്യം ചില വസ്തുക്കളുമായി ചേർന്നാണു കല്ലുണ്ടാകുന്നത്. സിട്രൈറ്റുകൾ ഇത്തരം കല്ലുകളുടെ ഉൽപാദനത്തെ തടയും. ഓർമശക്തി വർധിപ്പിക്കാനും ശരീരത്തിന്റെ സ്വാഭാവിക വളർച്ചയെ ഉത്തേജിപ്പിക്കാനും നാരങ്ങയ്ക്കു കഴിവുണ്ട്.
സോഡ
അനവധി ഗുണങ്ങളുള്ള നാരങ്ങാ സോഡ ചേർത്തു കഴിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും
തേനോ മിന്റോ ഇഞ്ചിയോ ചേർത്ത് നാരങ്ങാവെള്ളത്തിന്റെ രുചികൂട്ടാം. എന്നാൽ സോഡ ഒഴിച്ചുള്ള നാരാങ്ങാവെള്ളം കാർബണേറ്റഡ് ഡ്രിങ്ക്സിന്റെ അതേ ഫലമാണു നൽകുന്നത്. ഇത് വയറിൽ ഗ്യാസ്, വയർ വീക്കം എന്നിവ ഉണ്ടാക്കും