ആവശ്യമായ ചേരുവകൾ
ചിക്കൻ – ഒരു കിലോ
സവാള – 3-4 എണ്ണം
വെളുത്തുള്ളി – 5-6 അല്ലി
ഇഞ്ചി – ഒരു കഷണം
പച്ചമുളക് – 5-6 എണ്ണം
മല്ലിപ്പൊടി – മൂന്ന് ടീസ്പൂൺ
മഞ്ഞൾപ്പൊടി – ഒരു ടീസ്പൂൺ
മുളകുപൊടി – രണ്ട് ടീസ്പൂൺ
തക്കാളി – 3 എണ്ണം
തേങ്ങാപ്പാൽ – ഒരു കപ്പ്
കറിവേപ്പില – ഒരു തണ്ട്
എണ്ണ – ആവശ്യത്തിന്
ഗരംമസാലപ്പൊടി – രണ്ട് ടീസ്പൂൺ
ഉപ്പ് – പാകത്തിന്
തയാറാക്കുന്ന വിധം
നന്നായി വൃത്തിയാക്കിയ ചിക്കൻ വലിയ കഷണങ്ങളായി മുറിച്ചെടുക്കുക. സവാള മുറിച്ചും പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ നെടുകെ ചീന്തിയും തയാറാക്കിവെക്കുക. ഒരു പാനിൽ അൽപം എണ്ണ ഒഴിച്ച് മുറിച്ചെടുത്ത സവാള വഴറ്റിയെടുക്കുക. ഇതിലേക്ക് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് 2-3 മിനിറ്റ് വറുക്കുക.
ശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരംമസാല എന്നിവ ചേർത്ത് വഴറ്റിയശേഷം മുറിച്ചുവെച്ച തക്കാളിയും കറിവേപ്പിലയും ചേർത്ത് വീണ്ടും വഴറ്റുക. ഇതിലേക്ക് ചിക്കൻ കഷണങ്ങളും ഉപ്പുമിട്ട് വേവിക്കുക. ചിക്കൻ പൂർണമായും വെന്തശേഷം തേങ്ങാപ്പാൽ ചേർത്ത് അൽപസമയം ചൂടാക്കി മാറ്റിവെക്കാം. അരിപ്പത്തിരി, ചപ്പാത്തി എന്നിവക്കൊപ്പം വിളമ്പാം.