Chicken curry | തയാറാക്കാം കിടിലൻ കോ​ഴി​ക്ക​റി

 ആവശ്യമായ ചേ​രു​വ​ക​ൾ

ചി​ക്ക​ൻ     – ഒ​രു കി​ലോ

സവാള         – 3-4 എ​ണ്ണം

വെ​ളു​ത്തു​ള്ളി     – 5-6 അ​ല്ലി

ഇ​ഞ്ചി        – ഒ​രു ക​ഷ​ണം

പ​ച്ച​മു​ള​ക്     – 5-6 എ​ണ്ണം

മ​ല്ലി​പ്പൊ​ടി     – മൂ​ന്ന് ടീ​സ്പൂ​ൺ

മ​ഞ്ഞ​ൾ​പ്പൊടി     – ഒ​രു ടീ​സ്പൂ​ൺ

മു​ള​കു​പൊ​ടി     – ര​ണ്ട് ടീ​സ്പൂ​ൺ

ത​ക്കാ​ളി     – 3 എ​ണ്ണം

തേ​ങ്ങാ​പ്പാ​ൽ     – ഒ​രു ക​പ്പ്

ക​റി​വേ​പ്പി​ല    – ഒ​രു ത​ണ്ട് 

എണ്ണ         – ആ​വ​ശ്യ​ത്തി​ന് 

ഗ​രം​മ​സാ​ലപ്പൊ​ടി     – ര​ണ്ട് ടീ​സ്പൂ​ൺ 

ഉ​പ്പ്             – പാ​ക​ത്തി​ന് 

ത​യാ​റാ​ക്കു​ന്ന വി​ധം

    ന​ന്നാ​യി വൃ​ത്തി​യാ​ക്കി​യ ചി​ക്ക​ൻ വ​ലി​യ ക​ഷ​ണ​ങ്ങ​ളാ​യി മു​റി​ച്ചെ​ടു​ക്കു​ക. സവാള മു​റി​ച്ചും പ​ച്ച​മു​ള​ക്, ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി എ​ന്നി​വ നെ​ടു​കെ ചീ​ന്തി​യും ത​യാ​റാ​ക്കി​വെ​ക്കു​ക. ഒ​രു പാ​നി​ൽ അ​ൽ​പം എണ്ണ ഒ​ഴി​ച്ച് മു​റി​ച്ചെ​ടു​ത്ത സവാള വഴറ്റിയെടുക്കു​ക. ഇ​തി​ലേ​ക്ക് പ​ച്ച​മു​ള​ക്, വെ​ളു​ത്തു​ള്ളി, ഇ​ഞ്ചി എ​ന്നി​വ ചേ​ർ​ത്ത് 2-3 മി​നി​റ്റ്​ വ​റു​ക്കു​ക.

    ശേ​ഷം മ​ല്ലി​പ്പൊ​ടി, മു​ള​കു​പൊ​ടി, മ​ഞ്ഞ​ൾ​പ്പൊ​ടി, ഗ​രം​മ​സാ​ല എ​ന്നി​വ ചേ​ർ​ത്ത് വ​ഴറ്റി​യ​ശേ​ഷം മു​റി​ച്ചു​വെ​ച്ച ത​ക്കാ​ളി​യും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് വീ​ണ്ടും വഴറ്റു​ക. ഇ​തി​ലേ​ക്ക് ചി​ക്ക​ൻ ക​ഷ​ണ​ങ്ങ​ളും ഉ​പ്പു​മി​ട്ട് വേ​വി​ക്കു​ക. ചി​ക്ക​ൻ പൂ​ർ​ണ​മാ​യും വെ​ന്തശേ​ഷം തേ​ങ്ങാ​പ്പാ​ൽ ചേ​ർ​ത്ത് അ​ൽ​പ​സ​മ​യം ചൂ​ടാ​ക്കി മാ​റ്റി​വെ​ക്കാം. അ​രി​പ്പ​ത്തി​രി, ച​പ്പാ​ത്തി എ​ന്നി​വ​ക്കൊ​പ്പം വി​ള​മ്പാം.