ശരീരത്തിൽ ഷുഗർ കൂടുതലായിരിക്കുക എന്നത് അനാരോഗ്യകരമായ അവസ്ഥയാണ്. ഷുഗർ കൂടുതലാണെങ്കിൽ നിർജ്ജലീകരണം സംഭവിക്കും. ശരീരം വരണ്ടതായും അനുഭവപ്പെടും. അമിതമായ ദാഹം, ഇടയ്ക്കിടെയുള്ള മൂത്രമൊഴിപ്പ് ഇതെല്ലം വരുന്നത് അനിയന്ത്രിതമായി ഉയർന്ന ഷുഗർ മൂലമാണ്.
ഷുഗർ നിയന്ത്രിക്കാൻ എന്തെല്ലാം ചെയ്യാം?
അതിരാവിലെ കഴിക്കുന്ന ഭക്ഷണം വളരെ പ്രധാനപ്പെട്ടതാണ്. ഒരു ദിവസത്തെ മുഴുവൻ ഊർജ്ജത്തെയും പ്രധാനം ചെയ്യുന്നതിൽ ഇവ പ്രധാന പങ്കു വഹിക്കുന്നു. രാവിലത്തെ ഭക്ഷണം മെറ്റാബോളിസത്തെ ബാലൻസ് ചെയ്യുവാനും സഹായിക്കുന്നുണ്ട്. അതിനാൽ രാവിലത്തെ പ്രഭാത ഭക്ഷണം ഒരുപാട് മധുരം അടങ്ങിയത് കഴിക്കരുത്. ഷുഗറുള്ളവർ ബാലൻസ്ഡ് ആയിട്ടുള്ളൊരു ഭക്ഷണം കഴിക്കാൻ തെരഞ്ഞെടുക്കുക ഓട്ട്സ്, മുട്ട , റാഗി തുടങ്ങിയവയെയെല്ലാം ഷുഗർ ഉള്ളവർക്ക് കഴിക്കാവുന്നതാണ്.
കാർബോഹൈഡ്രേറ്റ്, ഫൈബർ, പ്രോട്ടീൻ, അവശ്യ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സന്തുലിതമായിരിക്കും രാവിലത്തെ പ്രാതൽ. ഷുഗർ ഉള്ളവരുടെ ഒരു മിഥ്യ ധാരണാ എന്തെങ്കിലും മധുരമില്ലാത്തത് കഴിച്ചാൽ ഷുഗർ കുറയുമെന്നാണ്. എന്നാൽ ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതൽ പ്രശനത്തിലേക്ക് കൊണ്ട് പോകും. അതിനാൽ സന്തുലിതമായൊരു പ്രാതലായിരിക്കണം നിങ്ങൾ കഴിക്കേണ്ടത്. കാര്ബോഹൈഡ്രേറ്റഡ് ഒരുപാട് ഉൾപ്പെടുത്തരുത്. ആവശ്യത്തിന് മാത്രം ചേർക്കുക. ഒപ്പം ഫൈബർ, പ്രോട്ടീൻ തുടങ്ങിയവയും ഉൾപ്പെടുത്തുക
ചായയും കാപ്പിയും എഴുന്നേറ്റാലുടനെ കുടിയ്ക്കുന്നത് നിർത്തുക. മധുരമില്ലാത്ത ചായയും കാപ്പിയും കുടിക്കുന്നതും ആരോഗ്യത്തിനു ദോഷമാണ്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന കഫീൻ നിങ്ങളുടെ ശരീരത്തെ കൂടുതൽ ക്ഷീണത്തിലാക്കുകയും, ഷുഗർ കൂടുവാൻ കാരണമാകുകയും ചെയ്യും. കൃത്യ സമയത്ത് ആഹാരം കഴിക്കുകയും വേണം. ഒരു കാരണവശാലും ആഹാരം ഒഴിവാക്കരുത്. ഗ്രീൻ ടി, ഉലുവാവെള്ളം തുടങ്ങിയവ രാവിലെ കുടിക്കാവുന്നതാണ്