കോഴിക്കോട്: താഴ്മയുടെയും വിനയത്തിന്റെയും പ്രതീകമായി യേശുക്രിസ്തു ജറുസലേമിലേക്ക് കഴുതപ്പുറത്ത് കയറി പ്രവേശിച്ചതിന്റെ ഓർമ്മയിൽ ക്രൈസ്തവർ ഞായറാഴ്ച ഓശാനപ്പെരുന്നാൾ ആചരിക്കുന്നു. ദേവാലയങ്ങളിൽ കുരുത്തോല വെഞ്ചരിപ്പ്, പ്രദക്ഷിണം, വിശുദ്ധകുർബാന, വചനസന്ദേശം എന്നിവയുണ്ടാവും. പീഡാനുഭവവാരത്തിന്റെ തുടക്കംകൂടിയാണ് ഓശാന ഞായർ.