ആവശ്യമായ ചേരുവകൾ
സവാള -രണ്ട് അരിഞ്ഞത് (നീളത്തിൽ )
ഇഞ്ചി വെളുത്തുള്ളിപേസ്റ്റ് -ഒരു ടീസ്പൂൺ
പച്ചമുളക് -രണ്ട് എണ്ണം
കറിവേപ്പില കുറച്ച്
വെളിച്ചെണ്ണ -രണ്ട് ടീസ്പൂൺ
പുഴുങ്ങിയ മുട്ട -നാല്
ബ്രഡ് -എട്ട് കഷ്ണങ്ങൾ
മുളക് പൊടി -അര ടീസ്പൂൺ
മഞ്ഞൾ പൊടി -കാൽ ടീസ്പൂൺ
പെരുംജീരകം പൊടി -കാൽ ടീസ്പൂൺ
കുരുമുളക് പൊടി-അര ടീസ്പൂൺ
ഉപ്പ്
വറുക്കാനുള്ള എണ്ണ
തയാറാക്കുന്ന വിധം
ഒരു പാനിൽ രണ്ട് ടീസ്പൂൺ വെളിച്ചെണ്ണയൊഴിച്ച് അരിഞ്ഞുവെച്ച സവാള ചേർക്കുക. കുറച്ച് ഉപ്പും കൂടി ചേർത്ത് വഴറ്റിയെടുക്കുക. അതിലേക്കു ഇഞ്ചി, വെളുത്തുള്ളി പേസ്റ്റും പച്ചമുളകും കറിവേപ്പിലയും ചേർത്ത് വഴറ്റുക. മുളക്, മഞ്ഞൾ, കുരുമുളക്, പെരുംജീരം പൊടികൾ ചേർത്ത് പച്ചമണം മാറുന്നതുവരെ വഴറ്റുക. ശേഷം തീ കെടുത്തി മാറ്റിവെക്കുക.
ബ്രെഡ് വശം മുറിച്ച് പരത്തിയെടുക്കുക. അതിനുള്ളിലേക്ക് ഉണ്ടാക്കി വെച്ച മസാല അല്പം വെച്ച് അതിനു മുകളിൽ പകുതി മുറിച്ച മുട്ട കൂടി വെക്കുക. ബ്രഡിന്റെ നാലുവശവും ചേർത്ത് അല്പം വെള്ളം കൊണ്ട് പഫ്സ് മാതൃകയിൽ നനച്ച് ഒട്ടിച്ചെടുക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് മീഡിയം തീയിൽ രണ്ടു വശവും ഫ്രൈ ചെയ്ത് എടുക്കുക. ക്രിസ്പ്പി ആയ ബ്രെഡ് എഗ്ഗ് പഫ്സ് തയാർ.