മു​ട്ട ഉ​പ​യോ​ഗി​ച്ച് വ​ള​രെ പെ​ട്ടെ​ന്ന് ത​യാ​റാ​ക്കാ​ൻ പ​റ്റി​യ ഇ​ഫ്താ​ർ വി​ഭ​വ​മാ​യാ​ലോ

ആവശ്യമായ ചേ​രു​വ​ക​ൾ

സ​വാ​ള -ര​ണ്ട് അ​രി​ഞ്ഞ​ത് (നീ​ള​ത്തി​ൽ )

ഇ​ഞ്ചി വെ​ളു​ത്തു​ള്ളി​പേ​സ്റ്റ് -ഒ​രു ടീ​സ്പൂ​ൺ

പ​ച്ച​മു​ള​ക് -ര​ണ്ട് എ​ണ്ണം

ക​റി​വേ​പ്പി​ല കു​റ​ച്ച്

വെ​ളി​ച്ചെ​ണ്ണ -ര​ണ്ട് ടീ​സ്പൂ​ൺ

പു​ഴു​ങ്ങി​യ മു​ട്ട -നാ​ല്

ബ്ര​ഡ് -എ​ട്ട് ക​ഷ്ണ​ങ്ങ​ൾ

മു​ള​ക് പൊ​ടി -അ​ര ടീ​സ്പൂ​ൺ

മ​ഞ്ഞ​ൾ പൊ​ടി -കാ​ൽ ടീ​സ്പൂ​ൺ

പെ​രും​ജീ​ര​കം പൊ​ടി -കാ​ൽ ടീ​സ്പൂ​ൺ

കു​രു​മു​ള​ക് പൊ​ടി-​അ​ര ടീ​സ്പൂ​ൺ

ഉ​പ്പ്

വ​റു​ക്കാ​നു​ള്ള എ​ണ്ണ

 

ത​യാ​റാ​ക്കു​ന്ന വി​ധം

ഒ​രു പാ​നി​ൽ ര​ണ്ട് ടീ​സ്പൂ​ൺ വെ​ളി​ച്ചെ​ണ്ണ​യൊ​ഴി​ച്ച് അ​രി​ഞ്ഞു​വെ​ച്ച സ​വാ​ള ചേ​ർ​ക്കു​ക. കു​റ​ച്ച് ഉ​പ്പും കൂ​ടി ചേ​ർ​ത്ത് വ​ഴ​റ്റി​യെ​ടു​ക്കു​ക. അ​തി​ലേ​ക്കു ഇ​ഞ്ചി, വെ​ളു​ത്തു​ള്ളി പേ​സ്റ്റും പ​ച്ച​മു​ള​കും ക​റി​വേ​പ്പി​ല​യും ചേ​ർ​ത്ത് വ​ഴ​റ്റു​ക. മു​ള​ക്, മ​ഞ്ഞ​ൾ, കു​രു​മു​ള​ക്, പെ​രും​ജീ​രം പൊ​ടി​ക​ൾ ചേ​ർ​ത്ത് പ​ച്ച​മ​ണം മാ​റു​ന്ന​തു​വ​രെ വ​ഴ​റ്റു​ക. ശേ​ഷം തീ ​കെ​ടു​ത്തി മാ​റ്റി​വെ​ക്കു​ക.

ബ്രെ​ഡ് വ​ശം മു​റി​ച്ച് പ​ര​ത്തി​യെ​ടു​ക്കു​ക. അ​തി​നു​ള്ളി​ലേ​ക്ക് ഉ​ണ്ടാ​ക്കി വെ​ച്ച മ​സാ​ല അ​ല്പം വെ​ച്ച് അ​തി​നു മു​ക​ളി​ൽ പ​കു​തി മു​റി​ച്ച മു​ട്ട കൂ​ടി വെ​ക്കു​ക. ബ്ര​ഡി​ന്റെ നാ​ലു​വ​ശ​വും ചേ​ർ​ത്ത് അ​ല്പം വെ​ള്ളം കൊ​ണ്ട് പ​ഫ്സ് മാ​തൃ​ക​യി​ൽ ന​ന​ച്ച് ഒ​ട്ടി​ച്ചെ​ടു​ക്കു​ക. ഒ​രു പാ​നി​ൽ എ​ണ്ണ​യൊ​ഴി​ച്ച് മീ​ഡി​യം തീ​യി​ൽ ര​ണ്ടു വ​ശ​വും ഫ്രൈ ​ചെ​യ്ത് എ​ടു​ക്കു​ക. ക്രി​സ്പ്പി ആ​യ ബ്രെ​ഡ് എ​ഗ്ഗ് പ​ഫ്സ് ത​യാ​ർ.