ആവശ്യമായ ചേരുവകൾ
ബിസ്കറ്റ് ഏതെങ്കിലും -എട്ട് എണ്ണം ( മാരിഗോൾഡാണ് ഇവിടെ ഉപയോഗിച്ചത്)
തണുത്ത പാൽ -ഒരു വലിയ ഗ്ലാസ്
പഞ്ചസാര – രണ്ട് ടേബിൾ സ്പൂൺ
കോഫി പൗഡർ – ഒന്നര ടീസ്പൂൺ, അല്ലെങ്കിൽ ഒരു ടീസ്പൂൺ വാനില എസൻസ് ഉപയോഗിക്കാം
ഐസ് ക്യൂബ് – ആവശ്യത്തിന്
ചോക്കലേറ്റ് സിറപ്പ് -അലങ്കരിക്കാൻ
നട്ട്സ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാൽ ഫ്രിഡ്ജിൽ വെച്ച് നല്ല കട്ടയാക്കുക. ഒരു മിക്സിയിൽ പാലും ബിസ്കറ്റും കാപ്പിപ്പൊടിയും ആവശ്യത്തിന് മധുരവും ഐസുമിട്ട് നന്നായി അടിച്ചെടുക്കുക. ഒരു ഗ്ലാസിൽ ചോക്കലേറ്റ് സിറപ്പ് ഒഴിച്ച് അതിലേക്ക് മിൽക്ക് ഷേക്ക് ഒഴിച്ച് കൊടുക്കുക. ശേഷം നട്ട്സ്, ചോക്ലേറ്റ് സിറപ്പ് എന്നിവ ഏറ്റവും മുകളിലായിട്ട് ഇട്ടുകൊടുക്കുക. മിൽക്ക് ഷേക്ക് റെഡി!!!