തിരുവനന്തപുരം:വീട്ടുവളപ്പിൽ കാട്ടുപന്നിയെ ഓടിക്കാൻ കെട്ടിയ വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവ് മരിച്ചു. സുഹൃത്തുക്കളുമൊത്ത് പുഴയിൽനിന്നു മീൻപിടിച്ച് തിരിച്ചു പോകും വഴിയായിരുന്നു അപകടം.
വെഞ്ഞാറമൂട് വെള്ളൂമണ്ണടി ചക്കക്കാട് കുന്നുംപുറത്ത് വീട്ടിൽ ഉണ്ണി (അരുൺ–35) ആണ് മരിച്ചത്.അപകടസ്ഥലത്തുനിന്ന് ആശുപത്രിയിലെത്തിക്കാൻ വാഹനത്തിന്റെ അപര്യാപ്തതയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ആശുപത്രിയിലെത്തിക്കാൻ വൈകി. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.