ആവശ്യമായ ചേരുവകൾ
ചിക്കൻ – 1 കിലോഗ്രാം
വെളുത്തുള്ളി -2 ടേബിൾസ്പൂൺ (ചെറുതായി അരിഞ്ഞത്)
ഇഞ്ചി – 1 ടേബിൾസ്പൂൺ
പച്ചമുളക് – 4 എണ്ണം
ചെറിയ ജീരകം -2 ടീസ്പൂൺ
ഗരം മസാല – 1 ടേബിൾസ്പൂൺ
മല്ലിചെപ്പ് – 1 കപ്പ്
പുതിനയില – 1 കപ്പ്
അണ്ടിപരിപ്പ് – 1 കപ്പ്
തൈര് – 3 ടേബിൾസ്പൂൺ
കുരുമുളക് പൊടി – 1 ടീസ്പൂൺ
ഗ്രീൻ ചില്ലി സോസ് – 4 ടേബിൾസ്പൂൺ
വെളിച്ചെണ്ണ – 3 ടേബിൾസ്പൂൺ
ഉപ്പ് – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് ചെറിയ ജീരകം വയറ്റിയെടുക്കുക. അതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, ഒരു പച്ചമുളക് ചെറുതായി അരിഞ്ഞത് ചേർത്ത് വയറ്റിയെടുക്കുക. ശേഷം, അൽപം ഉപ്പും കുരുമുളക് പൊടിയും ഗരം മസാലയും ചേർക്കുക. ഇതിലേക്ക് ഗ്രീൻ ചില്ലി സോസ് ചേർത്ത് നന്നായി ഇളക്കുക.
ശേഷം കഴുകി വൃത്തിയാക്കിയ ചിക്കൻ ഇതിലേക്ക് ചേർത്ത് അടച്ചുവെച്ച് വേവിക്കുക. ഏകദേശം വെന്തതിന് ശേഷം മല്ലിചെപ്പ്, പുതിനയില, അണ്ടിപരിപ്പ്, പച്ചമുളക്, തൈര്, 2 അല്ലി വെളുത്തുള്ളി എന്നിവ മിക്സിയിൽ അരച്ചെടുത്ത പേസ്റ്റ് ചേർക്കുക. വീണ്ടും അടച്ചുവെച്ച് വേവിച്ചെടുക്കുക. മുകളിൽ അൽപം മല്ലിയില ചെറുതായി അരിഞ്ഞതും ചേർക്കുക.