തൃശൂർ:മണ്ണുത്തി കുറ്റമുക്കിനു സമീപത്തെ പാടത്തു ഉപേക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തി.തമിഴ്നാട് സ്വദേശിയെയാണ് കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.വയറ്റിൽ ആഴത്തിലുള്ള മുറിവുണ്ട്.
ആളെ തിരിച്ചറിഞ്ഞിട്ടില്ല.അടിവസ്ത്രം മാത്രം ധരിച്ച നിലയിലുള്ള മൃതദേഹം പ്രഭാതനടത്തക്കാരാണ് കണ്ടത്.മറ്റെവിടെയോ വച്ച് കൊലപ്പെടുത്തിയ ശേഷം വാഹനത്തിൽ ആളൊഴിഞ്ഞ ഭാഗത്തുകൊണ്ടുവന്ന് ഉപേക്ഷിച്ചെന്നാണു സംശയം. മണ്ണുത്തി പൊലീസ് എത്തി മൃതദേഹം മോർച്ചറിയിലേക്കു മാറ്റി.