ആവശ്യമായ ചേരുവകൾ
പുഴുങ്ങലരി– ഒരു കിലോ
ഉഴുന്ന്– 250 ഗ്രാം
മോര്– അര കപ്പ്
ഇഞ്ചി– ഒരു കഷണം
പച്ചമുളക്–രണ്ട് എണ്ണം
കറിവേപ്പില– രണ്ടു തണ്ട്
തയാറാക്കുന്ന വിധം
പുഴുങ്ങലരിയും ഉഴുന്നും കുതിർത്ത് നന്നായി അരച്ചെടുക്കുക. അരച്ചെടുത്ത മാവ് അഞ്ചു മണിക്കൂറെങ്കിലും മാറ്റിവെക്കണം. ശേഷം ഈ മാവിലേക്ക് അധികം പുളിക്കാത്ത മോരൊഴിക്കുക. ചതച്ച ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവയും ചേർത്തിളക്കുക. വെളിച്ചെണ്ണയൊഴിച്ച് ചൂടാക്കിയ കാരോലിലേക്ക് (ഉണ്ണിയപ്പക്കുഴി) മാവ് ഒഴിക്കുക. അഞ്ചു മിനിറ്റിനുശേഷം തിരിച്ചിടുക. മൂന്നു മിനിറ്റുകൂടി കഴിഞ്ഞാൽ മോരപ്പം റെഡി.