ആവശ്യമായ ചേരുവകൾ
നാരങ്ങ ഇല–3 എണ്ണം
നാരങ്ങനീര്–ഒരു ടീസ്പൂൺ
വറ്റൽ മുളക്– രണ്ടെണ്ണം
ഇഞ്ചി– ഒരു കഷണം
ഉപ്പ്– ആവശ്യത്തിന്
തയാറാക്കുന്ന വിധം
നാരങ്ങ ഇലയും മറ്റു ചേരുവകളും ചേർത്തിളക്കി ഇവയെല്ലാം നല്ലവണ്ണം പൊടിഞ്ഞ് യോജിക്കുന്നതുവരെ നന്നായി അരച്ചെടുക്കുക (വെള്ളം ചേർക്കരുത്). ശേഷം നാരങ്ങനീരും ചേർത്തിളക്കി ഉരുളകളാക്കിയാൽ വേപ്പിലക്കട്ടി തയാർ. അമ്മിക്കല്ലിലാണ് വേപ്പിലക്കട്ടി തയാറാക്കുന്നത്. മിക്സിയിലാണ് അരക്കുന്നതെങ്കിൽ ചേരുവകൾ കൂടുതൽ അരയാതിരിക്കാൻ ശ്രദ്ധിക്കണം.