തിരുവനന്തപുരം:കഴക്കൂട്ടത്ത് പൈപ്പ് പൊട്ടി കെഎസ്ഇബി ട്രാൻസ്ഫോമർ റോഡിലേക്കു വീണു.തളനാഴിരക്ക് രക്ഷപെട്ട അതുവഴി സഞ്ചരിച്ച കാർ യാത്രികർ.പള്ളിപ്പുറം സിആർപിഎഫ് ക്യാംപിലേക്ക് കുടിവെള്ളം എത്തിക്കാൻ സ്ഥാപിച്ചിരുന്ന പൈപ്പുകൾ പൊട്ടിയിരുന്നു.
അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ശേഷം ഇന്നുരാവിലെ ഈ പൈപ്പിലൂടെ വെള്ളം കടത്തിവിട്ടപ്പോഴാണ് ട്രാൻസ്ഫോർമർ മറിഞ്ഞു വീണത്.സംഭവത്തെ തുടർന്ന് കഴക്കൂട്ടം മുതൽ പള്ളിപ്പുറം വരെയുള്ള ഗതാഗതം മണിക്കൂറുകളോളം സ്തംഭിച്ചു.
വെള്ളം കടത്തിവിട്ടപ്പോൾ പൈപ്പ് പൊട്ടുകയും തുടർന്ന് ട്രാൻസ്ഫോമര്‍ സ്ഥാപിച്ചിരുന്ന മണ്ണ് കുതിർന്ന് ട്രാൻസ്ഫോമർ നിലം പതിക്കുകയുമായിരുന്നു. ദേശീയപാത നിർമാണത്തിന്റെ ഭാഗമായി ട്രാൻസ്ഫോമർ റോഡിരികിലേക്കു മാറ്റി സ്ഥാപിച്ചിരിക്കുകയായിരുന്നു. പൂഴിമണ്ണില്‍ സ്ഥാപിച്ചതിനാലാണ് ട്രാൻസ്ഫോമർ വീണതെന്ന് നാട്ടുകാർ ആരോപിച്ചു.