ആവശ്യമായ ചേരുവകൾ
വെണ്ടക്ക -1കിലോ
മുളക് പൊടി -2 ടീസ്പൂൺ
മഞ്ഞൾ പൊടി -1/2 ടീസ്പൂൺ
ഉപ്പ് -ആവശ്യത്തിന്
വെളിച്ചെണ്ണ -2ടേബിൾ സ്പൂൺ
കടുക് -1ടീസ്പൂൺ
ഉഴുന്ന് പരിപ്പ് -1 ടീസ്പൂൺ
കറിവേപ്പില -ആവശ്യത്തിന്
വറ്റൽ മുളക് -2,3 എണ്ണം
നാളികേരം -1 കപ്പ്
കട്ട തൈര് -1കപ്പ്
പച്ച മുളക് -1 എണ്ണം
തയ്യാറാക്കുന്ന വിധം
വെണ്ടക്ക ചെറിയ കഷണങ്ങൾ ആയി അരിഞ്ഞ് അതിലേക് മുളക് പൊടി, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ഇട്ട ശേഷം 15മിനിറ്റ് മസാല പുരട്ടി വെക്കുക്ക. ശേഷം ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുക് പൊട്ടിച്ചു വറ്റൽ മുളകും ഉഴുന്നു പരിപ്പും കറി വേപ്പിലയും ഇട്ടു കൊടുത്തു നേരത്തെ മസാല പുരട്ടി വെച്ച വെണ്ടക്ക ഇട്ടു കൊടുത്തു ഫ്രൈ ചെയ്തെടുക്കുക.
ശേഷം നാളികേരവും തൈരും പച്ചമുളകും കൂടി ഒന്ന് അരച്ചെടുക്കുക. അതിലേക് നേരത്തെ ഫ്രൈ ചെയ്തു വെച്ച വെണ്ടക്ക ഇട്ട് യോജിപ്പിക്കുക. സ്വാധിഷ്ടമായ വെണ്ടക്ക കിച്ചടി റെഡി.