ആവശ്യമായ ചേരുവകൾ
● ബീഫ് -ഒരു കിലോ
● മുളകുപൊടി -രണ്ട് ടേബ്ൾ സ്പൂൺ
● മല്ലിപ്പൊടി -ഒന്നര ടീസ്പൂൺ
● മഞ്ഞൾപൊടി -അര ടീസ്പൂൺ
● കുരുമുളകുപൊടി -ഒരു ടീസ്പൂൺ
● ഗരംമസാല പൊടി -ഒരു ടീസ്പൂൺ
● കറിവേപ്പില -ആവശ്യത്തിന്
● വെളിച്ചെണ്ണ -ആവശ്യത്തിന്
● ചെറിയ ഉള്ളി -10 എണ്ണം
● ഇഞ്ചി ചതച്ചത് -ഒരു ടേബ്ൾ സ്പൂൺ
● വെളുത്തുള്ളി ചതച്ചത് -രണ്ട് ടേബ്ൾ സ്പൂൺ
● പച്ചമുളക് -നാലെണ്ണം
● തേങ്ങ ചിരവിയത് -മുക്കാൽ കപ്പ്
തയാറാക്കുന്ന വിധം
ആദ്യം ബീഫ് അര ടീസ്പൂൺ മഞ്ഞൾപൊടി, അര ടീസ്പൂൺ കുരുമുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി കുക്കറിൽ വേവിക്കണം. വെന്തതിനു ശേഷം വെള്ളം നന്നായി വറ്റിച്ചെടുക്കണം.
ഒരു പാൻ എടുത്ത് ചൂടാകുേമ്പാൾ എട്ടു മുതൽ 13 വരെയുള്ള ചേരുവകൾ ചേർത്ത് നന്നായി വഴറ്റണം. അതിലേക്ക് രണ്ടു മുതൽ ഏഴുവരെയുള്ള ചേരുവകൾ ചേർക്കുക. അതും നന്നാഴി വഴറ്റിയെടുക്കുക.
അതിലേക്ക് വേവിച്ചുവെച്ചിരിക്കുന്ന ബീഫ് ചേർക്കുക. നന്നായി മിക്സ് ചെയ്യുക. ഒരു പാൻ എടുത്ത് അതിലേക്ക് മുക്കാൽ കപ്പ് തേങ്ങ നന്നായി വറുത്ത് എടുക്കുക. അത് ബീഫിെൻറ കൂട്ടിലേക്ക് ചേർത്ത് മിക്സ് ചെയ്യുക. സ്വാദിഷ്ഠമായ ബീഫ് തേങ്ങ കൂട്ടുലർത്ത് റെഡി.