പാലക്കാട്: ആലത്തൂരിൽ പൊലീസ് സ്റ്റേഷനുള്ളിൽ യുവാവ് തീ കൊളുത്തി.ആലത്തൂർ പൊലീസ് സ്റ്റേഷനിലാണ് യുവാവിൻ്റെ ആത്മഹത്യാശ്രമം.
ആലത്തൂർ പൊലീസ് സ്റ്റേഷനിൽ വിവാഹിതയായ ഒരു സ്ത്രീയും രാജേഷും തമ്മിൽ ഒരു കേസ് ഉണ്ടായിരുന്നു. ഇത് പൊലീസ് ഇടപ്പെട്ട് ഒത്തുതീർപ്പാക്കിയതാണ് ആത്മഹത്യാശ്രമത്തിന് പിന്നിലെന്നാണ് സൂചന.
ശരീരത്തിൽ 95 ശതമാനം പൊള്ളലേറ്റ യുവാവിനെ ആലത്തൂർ താലൂക്കാശുപത്രിയിൽ നിന്നും തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.