ആവശ്യമായ ചേരുവകൾ
ആർ.കെ.ജി -1 ടേബ്ൾ സ്പൂൺ
തേങ്ങ -4 എണ്ണം
മുത്താറി -200 ഗ്രാം
പഞ്ചസാര -1/2 കിലോ
ചെറുപയർ പരിപ്പ് -100 ഗ്രാം
ഏത്തപ്പഴം -2 എണ്ണം
ഉപ്പ് -പാകത്തിന്
തയാറാക്കുന്ന വിധം
ഉരുളിയിൽ തേങ്ങാപ്പാലും മുത്താറി മിക്സ്ചറും ചേർത്ത് നല്ലതുേപാലെ വഴറ്റുക. കുഴമ്പുരൂപത്തിലായി കഴിഞ്ഞാൽ അതിൽ ഏത്തപ്പഴം, പഞ്ചസാര, ചെറുപയർപരിപ്പ്, ഉപ്പ് പാകത്തിന് എന്നിവ ചേർത്ത് നന്നായി വഴറ്റുക. ശേഷം പാത്രത്തിൽ നിന്ന് ഇറക്കിവെച്ചതിനു ശേഷം കശുവണ്ടി, കിസ്മിസ് എന്നിവ മുകളിൽ വെക്കുക. അവസാനം ആർ.കെ.ജിയും ഒഴിക്കുക.