കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ബെസ്റ്റാണ് മുത്താറി കാച്ചിയത്​

ആവശ്യമായ ചേരുവകൾ

ആർ.കെ.ജി -1 ടേബ്​ൾ സ്​പൂൺ

തേങ്ങ -4 എണ്ണം

മുത്താറി -200 ഗ്രാം

പഞ്ചസാര -1/2 കിലോ

ചെറുപയർ പരിപ്പ്​ -100 ഗ്രാം

ഏത്തപ്പഴം -2 എണ്ണം

ഉപ്പ്​ -പാകത്തിന്​

തയാറാക്കുന്ന വിധം

ഉരുളിയിൽ തേങ്ങാപ്പാലും മുത്താറി മിക്​സ്​ചറും ചേർത്ത്​ നല്ലതുേപാലെ വഴറ്റുക. കുഴമ്പുരൂപത്തിലായി കഴിഞ്ഞാൽ അതിൽ ഏത്തപ്പഴം, പഞ്ചസാര, ചെറുപയർപരിപ്പ്​, ഉപ്പ്​ പാകത്തിന്​ എന്നിവ ചേർത്ത്​ നന്നായി വഴറ്റുക. ശേഷം പാത്രത്തിൽ നിന്ന്​ ഇറക്കിവെച്ചതിനു ശേഷം കശുവണ്ടി, കിസ്​മിസ്​ എന്നിവ മുകളിൽ ​വെക്കുക. അവസാനം ആർ.കെ.ജിയും ഒഴിക്കുക.