പത്തനംതിട്ട:തോമസ് ഐസക്കിനെതിരെ യുഡിഎഫ് നൽകിയ പരാതിയിൽ നടപടി എടുത്ത് പത്തനതിട്ട ജില്ലാ കളക്ടർ.തിരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയെന്ന പരാതിയിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയായ ടി.എം.തോമസ് ഐസക്കിനോട് മൂന്നു ദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നിർദ്ദേശം.
വിശദീകരണം തേടിയതിലൂടെ ചട്ടലംഘനം വ്യക്തമായെന്നും യുഡിഎഫ് ആരോപിച്ചു. സർക്കാർ സംവിധാനങ്ങൾ തോമസ് ഐസക് ദുരുപയോഗം ചെയ്യുന്നെന്നായിരുന്നു യുഡിഎഫിന്റെ പരാതി. സർക്കാർ സംവിധാനത്തിലൂടെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയും കുടുംബശ്രീ പ്രവര്‍ത്തകരെയും തോമസ് ഐസക്കിന്റെ പ്രചാരണത്തിനായി.