കൊച്ചി: ദക്ഷിണ നേവല്‍ കമാന്റും ആകാശ് എജുക്കേഷണല്‍ സര്‍വിസും ഫീസ് ഇളവോടെ കോച്ചിംഗ് നല്‍കാന്‍ ധാരണാപത്രം ഒപ്പുവെച്ചു. ദക്ഷിണ നേവല്‍ കമാന്റിന് കീഴിലെ നേവല്‍ ചില്‍ഡ്രന്‍ സ്‌കൂളുകളിലും കേന്ദ്രീയ വിദ്യാലയങ്ങളിലും പഠിക്കുന്ന സര്‍വീസ് / ഡിഫന്‍സ് സിവിലിയന്‍ ഉദ്യോഗസ്ഥരുടെ മക്കള്‍ക്ക് എട്ടാം ക്ലാസ് മുതലാണ് സേവനം ലഭ്യമാവുക.
അക്കാദമിക് മികവ് പ്രോത്സാഹിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പിലൂടെ ഉദ്യോഗസ്ഥരുടെ കുട്ടികളുടെ വിദ്യാഭ്യാസ ആഗ്രഹങ്ങള്‍ക്ക് പിന്തുണ നല്‍കാനും ഉയര്‍ന്ന തലത്തിലുള്ള വിദ്യാഭ്യാസവും മാര്‍ഗ്ഗനിര്‍ദ്ദേശവും ഉറപ്പാക്കാനും സാധിക്കും. ദക്ഷിണ നേവല്‍ കമാന്റുമായുള്ള പങ്കാളിത്തം ആകാശിന്റെ വിദ്യാഭ്യാസ പ്രതിബദ്ധതയുടെ തെളിവാണെന്ന് ആകാശ് എജുക്കേഷണല്‍ സര്‍വിസസ് ലിമിറ്റഡ് റീജ്യനല്‍ ഡയരക്റ്റര്‍ ധീരജ് കുമാര്‍ മിശ്ര പറഞ്ഞു.
ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാര്‍ഥികളുടെ അക്കാദമിക് ലക്ഷ്യങ്ങള്‍ കൈവരിക്കാനും ശോഭനമായ ഭാവി രൂപപ്പെടുത്താനും സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.