ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയായി. വയനാട്ടിൽ രാഹുൽ ഗാന്ധിക്കെതിരെ കെ സുരേന്ദ്രൻ മത്സരിക്കും. കേരളത്തിൽ ബാക്കിയുണ്ടായിരുന്ന നാല് സീറ്റുകളിലും സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
എറണാകുളത്ത് മുൻ പിഎസ്സി ചെയർമാൻ കെ.എസ്.രാധാകൃഷ്ണൻ ,കൊല്ലത്ത്ചലച്ചിത്ര നടൻ ജി കൃഷ്ണകുമാർ ആലത്തൂരിൽ ഡോ.ടി.എൻ സരസു എന്നിവർ സ്ഥാനാർത്ഥികളാവും.
111 ലോക്സഭാ സീറ്റുകളിലേക്കുള്ള അഞ്ചാം ഘട്ട സ്ഥാനാർത്ഥി പട്ടികയാണ് ബിജെപി പുറത്ത് വിട്ടത്. പുതുതായി പാർട്ടിയിൽ ചേർന്ന നവീൻ ജിൻഡാൽ, നടി കങ്കണ റണാവത്ത് എന്നിവർ ലിസ്റ്റിൽ ഇടം പിടിച്ചു. ഹിമാചൽ പ്രദേശിലെ മാണ്ഡിയിലാണ് ബോളിവുഡ് നടി കങ്കണ മത്സരിക്കുന്നത്.
അഞ്ചാം ഘട്ട പട്ടികയില്‍ മേനക ഗാന്ധിക്ക് സീറ്റ് നല്കിയപ്പോള് പിലിഭിത്ത് സിറ്റിംഗ് എംപി വരുണ്‍ ഗാന്ധി സ്ഥാനാര്‍ഥി പട്ടികയില്‍ ഇടംപിടിച്ചില്ല. വരുണിന്റെ മണ്ഡലത്തില്‍ ജിതിന് പ്രസാദയാണ് സ്ഥാനാര്‍ഥി. മേനക ഗാന്ധി സുല്‍ത്താന്‍പുരില്‍ നിന്നും മത്സരിക്കും.