അരൂർ: മഹിള കോൺഗ്രസ് സംസ്ഥാന ഇലക്ഷൻ കൺട്രോൾ റൂം അരൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ദേശീയാടിസ്ഥാനത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചിട്ടുള്ള അഞ്ച് മഹിള ന്യായ് ഗ്യാരണ്ടിയുടെ കേന്ദ്ര ഓഫീസും ഇവിടെ പ്രവർത്തിക്കും.
മഹിളകളെ ഏറ്റവും കൂടുതൽ ദ്രോഹിച്ച സർക്കാരാണ് നരേന്ദ്ര മോഡിയുടെതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു.
സ്ത്രീ സുരക്ഷ കാറ്റിൽ പറത്തിയ സർക്കാരായിരുന്നു കേന്ദ്രത്തിലേത്.
പാചക വാതക വില വർദ്ധന ഏറ്റവും കൂടുതൽ ബാധിച്ചത് സ്ത്രീകളെയാണെന്നും സതീശൻ പറഞ്ഞു. മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി, ഷാനി മോൾ ഉസ്മാൻ, അജയ് തറയിൽ, എം.ആർ. അഭിലാഷ്, അരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് അസീസ് പായിക്കാടൻ, ജനറൽ കൺവീനർ പി.ഡി. പത്മനാഭൻ നായർ, കോടം തുരുത്ത് പഞ്ചായത്ത് പ്രസിഡണ്ട് ജയകുമാർ, മഹിള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ബബിത ജയൻ എന്നിവർ പങ്കെടുത്തു.