കൊല്ലം: ചവറ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ചമയവിളക്ക് എടുക്കുന്നതിനിടെ വണ്ടിക്കുതിരക്ക് അടിയിൽപ്പെട്ട് അഞ്ചു വയസുകാരിക്ക് ദാരുണാന്ത്യം. തേക്കുഭാഗം പാറശ്ശേരിയിൽ രമേശന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് (5) മരിച്ചത്. ചമയവിളക്കിനോട് അനുബന്ധിച്ച് വണ്ടിക്കുതിര വലിക്കുന്നതിനിടെയായിരുന്നു തിക്കിലും തിരക്കിലുംപെട്ട് അപകടമുണ്ടായത്. ഇന്ന് പുലർച്ചെ ആയിരുന്നു സംഭവം. അച്ഛന്റെ കയ്യിലിരുന്ന കുട്ടി അപകടത്തിൽപ്പെടുകയായിരുന്നു.