ആവശ്യമായ ചേരുവകൾ
1. ഏത്തപ്പഴം – ഒന്നിന്റെ പകുതി
ആപ്പിൾ – ഒന്നിന്റെ നാലിലൊന്ന്
കിവി/മാങ്ങ – ഒന്നിന്റെ പകുതി
ഓറഞ്ച് ജ്യൂസ് -കാൽ കപ്പ്
2. സോയാമിൽക്ക്/പാൽ- കാൽകപ്പ്
തൈര് – കാൽ കപ്പ്
തേൻ – രണ്ടു വലിയ സ്പൂൺ
വനില എസ്സൻസ് – അര ചെറിയ സ്പൂൺ
ഐസ്ക്യൂബ് – കുറച്ച്
തയ്യാറാക്കുന്ന വിധം
ഒരു ബ്ലെൻഡറിൽ ഒന്നാമത്തെ ചേരുവ ചേർത്തു നന്നായി അടിക്കുക. നല്ല മയമാകുമ്പോൾ രണ്ടാമത്തെ ചേരുവ ചേർത്തു വീണ്ടും അടിച്ചശേഷം നീളമുള്ള ഗ്ലാസിൽ ഒഴിച്ചു വിളമ്പുക.