ആവശ്യമായ ചേരുവകൾ
1. വെണ്ണ – ഒരു വലിയ സ്പൂൺ
2. സവാള പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
3. ഗ്രീൻപീസ് വേവിച്ച് തരുതരുപ്പായി പൊടിച്ചത് – 50 ഗ്രാം
തക്കാളി പൊടിയായി അരിഞ്ഞത് – രണ്ടു വലിയ സ്പൂൺ
കാപ്സിക്കം പൊടിയായി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
മല്ലിയില – ഒരു ചെറിയ സ്പൂൺ
റൊട്ടിപ്പൊടി – ഒരു ചെറിയ സ്പൂൺ
4. മുട്ട – ഒന്ന്
5. ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
6. മല്ലിയില – അലങ്കരിക്കാൻ
തയ്യാറാക്കുന്ന വിധം
വെണ്ണ ചൂടാക്കി സവാള വഴറ്റുക. ഇതിൽ മൂന്നാമത്തെ ചേരുവ ചേർത്തു വഴറ്റി നല്ല ചൂടായശേഷം വാങ്ങിവയ്ക്കുക. മുട്ട ഉപ്പും കുരുമുളകുപൊടിയും ചേർത്തടിച്ച ശേഷം വഴറ്റിയ ചേരുവകളും ചേർത്തിളക്കുക. ചൂടായ തവയിൽ ഒഴിച്ച് ഇരുവശവും വേവിക്കുക. മല്ലിയില കൊണ്ട് അലങ്കരിച്ചു ചൂടോടെ വിളമ്പണം.