മലപ്പുറം :മലപ്പുറം ഉദിരം പൊയിലിൽ രണ്ടുവയസ്സുകാരിക്ക് ദാരുണാന്ത്യം.പിതാവ് മർദിച്ചു കൊലപ്പെടുത്തിയതാണെന്ന് മാതാവും ബന്ധുക്കളും പരാതി നൽകി.കുഞ്ഞിന്റെ പിതാവ് മുഹമ്മദ് ഫായിസിനെതിരെയാണ് പരാതി നൽകിയത്.
കുഞ്ഞിന്റെ ദേഹത്ത് മര്‍ദ്ദനമേറ്റ് കരുവാളിച്ച പാടുകളുണ്ടെന്നാണ് റിപ്പോർട്ട്.
കുഞ്ഞിന്റെ തൊണ്ടയില്‍ ഭക്ഷണം കുടുങ്ങിയെന്ന് പറഞ്ഞാണ് ഇന്നലെ വൈകിട്ട് പിതാവ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്നാണ് പൊലീസ് നിലപാട്.
അതേസമയം,കുട്ടിയ കൊലപ്പെടുത്തുന്നതു കണ്ടതായി ബന്ധുക്കള്‍ പറഞ്ഞു. കുട്ടിയെ പിതാവ് കട്ടിലിലേക്ക് വലിച്ചെറിഞ്ഞതായി അവർ പറയുന്നു. ആശുപത്രിയില്‍ എത്തിക്കുന്നതിനു മുൻപു തന്നെ മരിച്ചിരുന്നുവെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. കുട്ടിയെ കൊലപ്പെടുത്തുമെന്ന് ഫായിസ് ഭീഷണിപ്പെടുത്തിയിരുന്നു എന്നും ബന്ധുക്കള്‍ പറയുന്നു.