പോഷകങ്ങളുടെ പവർഹൗസ് ആയ ഒരു ലഡ്ഡു

ആവശ്യമായ ചേരുവകൾ

1. ബദാം – 10

2. കശുവണ്ടി – 10, പൊടിയായി അരിഞ്ഞത്

പിസ്ത – 10, പൊടിയായി അരിഞ്ഞത്

3. ഈന്തപ്പഴം കുരുവില്ലാതെ – 10, പൊടിയായി അരിഞ്ഞത്

ഉണക്കമുന്തിരി – 10, പൊടിയായി അരിഞ്ഞത്

തയ്യാറാക്കുന്ന വിധം

ബദാം അഞ്ചു മിനിറ്റ് വെള്ളത്തിൽ കുതിർത്തശേഷം തൊലി കളയുക. പിന്നീട് നന്നായി തുടച്ച് ഉണങ്ങിയശേഷം ചെറിയ കഷണങ്ങളായി അരിയുക. ഇതിൽ കശുവണ്ടിയും പിസ്തയും ചേർത്ത് എണ്ണമയമില്ലാതെ വറുക്കണം. ചൂടാറിയശേഷം ഈന്തപ്പഴവും ഉണക്കമുന്തിരിയുമായി യോജിപ്പിച്ച് ചെറിയ ഉരുളകളാക്കി വയ്ക്കുക. വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.