ആവശ്യമായ ചേരുവകൾ
ചിക്കൻ – 500 ഗ്രാം ( ബോൺലെസ്)
ഇഞ്ചി പേസ്റ്റ്– അര ടേബിൾ സ്പൂൺ
വെളുത്തുള്ളി പേസ്റ്റ് – അര ടേബിൾ സ്പൂൺ
പച്ചമുളക് പേസ്റ്റ് – 1 ടേബിൾ സ്പൂൺ
കോൺഫ്ലോർ– 2 ടേബിൾ സ്പൂൺ
മഞ്ഞൾപ്പൊടി ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
കാശ്മീരി മുളകുപൊടി– 1.5 ടേബിൾ സ്പൂൺ
2 ചെറുനാരങ്ങയുടെ നീര്
മുട്ട –1
കറിവേപ്പില– 3 തണ്ട്
വെളിച്ചെണ്ണ
തയാറാക്കുന്ന വിധം
ചിക്കൻ കഴുകി വൃത്തിയാക്കി മഞ്ഞൾപ്പൊടിയും ഉപ്പും ചെറുനാരങ്ങ നീരും ചേർത്ത് ഫ്രിജിൽ 1 മണിക്കൂർ വയ്ക്കാം. തുടർന്ന് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക് പേസ്റ്റും കോൺഫ്ലോറും മുട്ടയും കാശ്മീരി മുളക്പൊടിയും നന്നായി ചിക്കനിൽ ചേർത്ത് പിടിപ്പിക്കാം. അരമണിക്കൂർ കാത്തിരുന്ന ശേഷം വെളിച്ചെണ്ണയിൽ വറുത്തെടുക്കാം.വറുത്തു കോരുന്നതിനു മുൻപ് കറിവേപ്പില ചേർക്കാൻ മറക്കരുത്.