മാവൂർ:വീട്ടിൽ ഗ്യാസ് സിലിണ്ടർ ചോർന്ന് തീപിടിച്ചു.ചാത്തമംഗലം വെള്ളലശേരി മുണ്ടയ്ക്കൽ ഡെയ്സിയുടെ വീട്ടിലാണ് തീപിടിച്ചത്.തീപിടിത്തത്തെ തുടർന്ന് ഫ്രിഡ്ജ്, ഡൈനിങ് ടേബിൾ, ടെലിവിഷൻ, കട്ടിലുകൾ തുടങ്ങി ഗൃഹോപകരണങ്ങൾ കത്തിനശിച്ചു.വീടിനടുത്തുള്ള തെങ്ങിന്ചുവരെ തീപിടിച്ചു.
ഗ്യാസ് സിലിണ്ടറിന് വിള്ളൽ ഉണ്ടായതാണ് തീപിടിത്തത്തിനുകാരണമായത്.മകളുടെ വിദ്യാഭ്യാസ ആവശ്യത്തിനായി വച്ചിരുന്ന 9500 രൂപയും കത്തി നശിച്ചു. സംഭവത്തിനു പിന്നാലെ വീട്ടുകാർ പുറത്തേക്ക് ഓടിയാണ് രക്ഷപ്പെട്ടത്. മുക്കത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി.കെ.ഭരതന്റെ നേതൃത്വത്തിൽ അഗ്നിശമന സേനാംഗങ്ങൾ സംഭവസ്ഥലത്ത് എത്തിയതിനുശേഷമാണ് തീ പൂർണമായും അണച്ചത്.