ആവശ്യമായ ചേരുവകൾ
ബീറ്റ്റൂട്ട്– 250 ഗ്രാം
ഈന്തപ്പഴം– 250 ഗ്രാം (കുരുകളഞ്ഞത്)
വിനാഗിരി– 100 എംഎൽ
അച്ചാർപൊടി– 50 ഗ്രാം
പഞ്ചസാര– 1 ടേബിൾ സ്പൂൺ
ഇഞ്ചി– 1 കഷണം
പച്ചമുളക്– 2 എണ്ണം
വെളുത്തുള്ളി– 5 അല്ലി
കായം– 1 ടിസ്പൂൺ
കടുക് – 1 ടിസ്പൂൺ
ഉലുവ– 1ടിസ്പൂൺ
കറിവേപ്പില
ഉപ്പ്– ആവശ്യത്തിന്
വെളിച്ചെണ്ണ– 1 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
ബീറ്റ്റൂട്ട് തോല് കളയാതെ വേവിച്ചെടുക്കുക. തോല് കളഞ്ഞാല്‍ നിറവും ഗുണവും നഷ്ടപ്പെടും. ഈന്തപ്പഴം ചൂടുവെള്ളത്തിൽ കുതിർത്തെടുത്ത ശേഷം നന്നായി അരച്ചെടുക്കുക. ഇതിൽ പഞ്ചസാരയും അച്ചാർപൊടിയും കായവും വിനാഗിരിയും ഉപ്പും ചേർത്തു കൊടുക്കാം. ഇതിനു ശേഷം തൊലി കളഞ്ഞ ബിറ്റ്റൂട്ട് അരച്ചെടുത്ത് ഇതിലേക്ക് ചേർക്കാം. നന്നായി യോജിപ്പിച്ച ശേഷം ഇഞ്ചിയും പച്ചമുളകും വെളുത്തുള്ളിയും നന്നായി അരച്ചു ചേർക്കുക. ഇവ വേണമെന്നില്ലെങ്കിൽ ഒഴിവാക്കാവുന്നതാണ്. ഇതിലേക്ക് വെളിച്ചെണ്ണയിൽ കടുകും ഉലുവയും കറിവേപ്പിലയും പൊട്ടിച്ച് ചേർക്കാം. കൊഴുപ്പ് കൂടിയെങ്കിൽ ചൂടുവെള്ളം ചേർത്ത് നേർപ്പിക്കുക. പുളിയ്ക്ക് ആവശ്യമുള്ള വിനാഗിരിയും മധുരം കുറവാണെങ്കിൽ പഞ്ചസാരയും ചേർത്തു കൊടുക്കാം.