ഷുഗർ കുറയ്ക്കാൻ പലവഴികളും നോക്കുന്നവരാണല്ലേ? മരുന്നും ഇൻസുലിനും, വീട്ടു വൈദ്യങ്ങളും പരീക്ഷിച്ചു മടുത്തെങ്കിൽ ഇതൊന്നു ചെയ്തു നോക്കു.
ഷുഗർ കുറയ്ക്കാൻ ആദ്യം ചെയ്യേണ്ടത് ക്രമീകൃതമായൊരു ജീവിതമാണ്. കൃത്യമായി വ്യായാമം ചെയ്യുക, ഭക്ഷണം ക്രമീകരിക്കുക തുടങ്ങിവ ചെയ്യുക. ഷുഗർ കുറയ്ക്കാൻ നല്ലൊരുപാധി മാതളം കഴിക്കുക എന്നതാണ്. മാതളം ജ്യൂസും കുടിക്കാം.
ഷുഗർ
രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാനും സഹായിക്കുന്നു-മാതളനാരങ്ങ ജ്യൂസ് ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.അതുകൊണ്ട് തന്നെ ഷുഗറുള്ളവർക്ക് കഴിക്കാം.
മാതളം അനേകം ഗുണങ്ങളുള്ള പഴമാണ്. ആന്റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി എന്നിവയാൽ സമ്പന്നമായ മാതളനാരങ്ങ ഹൃദയത്തിന്റെ ആരോഗ്യം വർധിപ്പിക്കുന്നത് മുതൽ ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാൻ വരെ സഹായിക്കുന്നു.
മാതളത്തിന്റെ മറ്റു ഗുണങ്ങൾ എന്തെല്ലാം?
ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമാണ് മാതളനാരങ്ങ- ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിർവീര്യമാക്കാനും ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കാനും ഇത് സഹായിക്കുന്നു. ഇതിനോടൊപ്പം തന്നെ ഹൃദ്രോഗം, ക്യാൻസർ തുടങ്ങിയ രോഗങ്ങളിൽ നിന്നും മുക്തി നടനായും ഇവ സഹായിക്കും.
ദിവസേന മാതളനാരങ്ങയുടെ ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കുകയും രക്തയോട്ടം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ദഹന സംബന്ധമായ അസുഖനങ്ങൾ തടയാൻ മാതളം സഹായിക്കും. മലബന്ധം തടയാനും കഴിയുന്ന ഡയറ്ററി ഫൈബർ ഇവയിൽ ധാരാളം അടങ്ങിയിട്ടുണ്ട്
മാതളനാരങ്ങയിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താനും അണുബാധകളെയും രോഗങ്ങളെയും ചെറുക്കുകയും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു
മാതളനാരങ്ങ ജ്യൂസിലെ ആൻ്റിഓക്‌സിഡൻ്റുകളും ഫൈറ്റോകെമിക്കലുകളും സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ ഉൾപ്പെടെ വിവിധ തരത്തിലുള്ള ക്യാൻസർ കോശങ്ങളുടെ വളർച്ച തടയും
ദിവസേന മാതളനാരങ്ങ കഴിക്കുന്നത് വഴി ചർമ്മത്തിന്റെ തിളക്കം വർധിപ്പിക്കാൻ സഹായിക്കുന്നു. ഇവയിൽ ധാരാളം ആൻ്റിഓക്‌സിഡൻ്റുകളും വിറ്റാമിനുകളും അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തെ പോഷിപ്പിക്കുകയും മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യും. പ്രായമാകുന്നതിൻ്റെ ലക്ഷണങ്ങൾ കുറയ്ക്കാനും ചർമ്മത്തിൻ്റെ നിറം മെച്ചപ്പെടുത്താനും ചർമ്മത്തിനു യുവത്വം നിലനിർത്തുവാനും സഹായിക്കും
മാതളനാരങ്ങ ജ്യൂസ് പതിവായി കഴിക്കുന്നത് ഓർമ്മശക്തി വർധിക്കാൻ സഹായിക്കുന്നു.അൽഷിമേഴ്‌സ് പോലുള്ള ന്യൂറോ ഡിജനറേറ്റീവ് രോഗങ്ങളിൽ നിന്നും സംരക്ഷിക്കാനും നല്ലതാണ്.