ആവശ്യമായ ചേരുവകൾ
1. ചിക്കൻ എല്ലില്ലാതെ – കാൽ കിലോ
2. മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മല്ലിപ്പൊടി – ഒരു ചെറിയ സ്പൂൺ
ഗരം മസാല – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
തേങ്ങാപ്പാൽ – ഒരു കപ്പ്
3. എണ്ണ –മൂന്നു ചെറിയ സ്പൂൺ
4. സവാള – രണ്ട് , പൊടിയായി അരിഞ്ഞത്
ഇഞ്ചി – ഒരു കഷണം, പൊടിയായി അരിഞ്ഞത്
5. ഉപ്പ് – പാകത്തിന്
6. തക്കാളി – ഒന്ന് പൊടിയായി അരിഞ്ഞത്
മല്ലിയില, കറിവേപ്പില – പാകത്തിന്
7. ഇടിയപ്പം – 10, അടർത്തിയത്
തയ്യാറാക്കുന്ന വിധം
ചിക്കൻ രണ്ടാമത്തെ ചേരുവ ചേർത്തു വേവിച്ചു ചൂടാറിയ ശേഷം മിക്സിയിൽ ഒന്നടിച്ചു വയ്ക്കണം. പാനിൽ എണ്ണ ചൂടാക്കി സവാളയും ഇഞ്ചിയും വഴറ്റുക. അൽപം ഉപ്പും ചേർത്തു വഴറ്റണം. ഇതിൽ ചിക്കൻ ചേർത്ത് ഉലർത്തിയെടുക്കുക. ഇടിയപ്പം ചേർത്തു പൊടിഞ്ഞു പോകാതെ ഇളക്കി യെടുക്കാം.