ആവശ്യമായ ചേരുവകൾ
ചോറ് – രണ്ടു കപ്പ്
മുട്ട – മൂന്നെണ്ണം
തക്കാളി വലുത് – മൂന്നെണ്ണം
വലിയ സവാള– പകുതി
പച്ചമുളക് – നാലെണ്ണം നെടുകെ കീറിയത്
ഇഞ്ചി (ചതച്ചത്) – വലിയ കഷണം
വെളുത്തുള്ളി(ചതച്ചത്) – 10 അല്ലി
മഞ്ഞൾപ്പൊടി – കാൽ ടേബിൾ സ്പൂൺ
മുളകുപൊടി– എരിവിനനുസരിച്ച്
വെളിച്ചെണ്ണ– ആവശ്യത്തിന്
ഉപ്പ്– പാകത്തിന്
കറിവേപ്പില – ഒരു തണ്ട്
തയാറാക്കുന്ന വിധം
പാൻ നന്നായി ചൂടാക്കി ആവശ്യത്തിനു വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, വേപ്പില എന്നിവയിട്ടു വഴറ്റുക. അധികം വഴറ്റേണ്ടതില്ല. പച്ചരുചി മാറിയാൽ മതി. ഇതിൽ മഞ്ഞൾ പൊടി ചേർത്തിളക്കി മൊരിയുമ്പോൾ മുളകുപൊടി ചേർത്തു വഴറ്റി മൊരിക്കണം. തീ കുറച്ചു വച്ചു വേണം വഴറ്റാൻ. ശേഷം തക്കാളിയും ഉപ്പും ചേർത്തിളക്കി മൂടിവച്ച് ഇടത്തരം തീയിൽ വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുകയും വേണം. തക്കാളി വെന്ത് പേസ്റ്റ് പരുവത്തിലാകുമ്പോൾ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കി യോജിപ്പിക്കുക. തീ കൂട്ടിവച്ച ശേഷം ആവശ്യത്തിനു ചോറു ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വാങ്ങി ഉപയോഗിക്കാം.