ആവശ്യമായ ചേരുവകൾ
വൃത്തിയാക്കിയ ചെമ്മീൻ (ഇടത്തരം വലുപ്പത്തിലുള്ള) – ഒരു കപ്പ്
ചക്കക്കുരു രണ്ടോ മൂന്നോ കഷണങ്ങളാക്കിയത് – ഒരു കപ്പ്
ഇഞ്ചി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
പച്ചമുളക് നീളത്തിൽ മുറിച്ചത് – മൂന്നെണ്ണം
കുരുമുളക് പൊടി – രണ്ട് ടേബിൾ സ്പൂൺ
പച്ചമാങ്ങാ കഷണങ്ങൾ – ഒരു കപ്പ്
മുരിങ്ങക്കായ – ഒന്ന് ആറുകഷണങ്ങളാക്കിയത്
ഉപ്പ് – പാകത്തിന്
തേങ്ങാ ചിരകിയത് – ഒന്നര കപ്പ്
മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
വെളിച്ചെണ്ണ – രണ്ട് ടേബിൾ സ്പൂൺ
കടുക് – അര ടീസ്പൂൺ
ഉലുവ – ഒരു നുള്ള്
കറിവേപ്പില – കുറച്ച്
ചുവന്നുള്ളി അരിഞ്ഞത് – രണ്ട് ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
ചെമ്മീൻ, ചക്കക്കുരു, ഇഞ്ചി, പച്ചമുളക് എന്നിവ കുറച്ചു വെള്ളമൊഴിച്ച് ഒരു മൺചട്ടിയിൽ അടുപ്പത്തു വച്ച് തിള വരുമ്പോൾ മാങ്ങാ കഷണങ്ങളിടുക. ഒരു മിനിറ്റ് കഴിഞ്ഞ് ഒരു മുരിങ്ങക്കായ ഇട്ട് അടച്ചു പാകത്തിനു വേവിക്കണം. അപ്പോ ഴേക്കും തേങ്ങാ, മഞ്ഞൾ പൊടിയും ചേർത്തു മയത്തിൽ അരച്ചെടുത്ത് കുറച്ചു വെള്ളത്തിൽ കലക്കി കറിയിലൊഴി ക്കുക. ഗ്രേവിക്ക് ആവശ്യമായ വെള്ളവും പാകത്തിന് ഉപ്പും ചേർത്തിളക്കി അടച്ചു വയ്ക്കാം. തിളച്ചു കുറുകി തുടങ്ങു മ്പോൾ കുറച്ചു കറിവേപ്പില ഇട്ട് ഇറക്കി വയ്ക്കാം. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാകുമ്പോൾ കടുകും ഉലുവയുമിട്ടു മൂപ്പിച്ചു കറിവേപ്പിലയും ചുവന്നുള്ളിയുമിട്ട് ചുവക്കെ വറുത്തു കറിയിലിട്ടു യോജിപ്പിച്ചാൽ രുചികരമായ ചെമ്മീൻ ചക്കക്കുരു പച്ചമാങ്ങാ കറി റെഡിയായി.