ആവശ്യമായ ചേരുവകൾ
1. വലിയ ചെമ്മീൻ – അര കിലോ
2. ഡാൽഡാ – 50 ഗ്രാം
3. പട്ട – 2 കഷണം, ഏലക്ക – 6 എണ്ണം, ഗ്രാമ്പൂ – 6 എണ്ണം, കുരുമുളക് – 10 എണ്ണം
4. സവാള ചതുരമായി മുറിച്ചത് – 2 എണ്ണം, പച്ചമുളക് പിളർന്നത് – 6 എണ്ണം, വേപ്പില – 2 തണ്ട്, ഇഞ്ചി അരിഞ്ഞത് – 1 ടീ സ്പൂൺ, വെള്ളുള്ളി അരിഞ്ഞത് – 4 എണ്ണം
5. തേങ്ങ – 1 എണ്ണം
6. കശുവണ്ടി – 250 ഗ്രാം
7. നെയ്യ് – 1 ടീ സ്പൂൺ
8. തക്കാളി – 1 എണ്ണം
9. കാപ്സിക്കം – 1 എണ്ണം
തയാറാക്കുന്ന വിധം
ചെമ്മീൻ വൃത്തിയാക്കിയ ശേഷം അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ടു വേവിക്കുക. വെന്ത വെള്ളം മാറ്റിവയ്ക്കുക. ചെമ്മീൻ അൽപം എണ്ണയിൽ ഫ്രൈ ചെയ്തു വയ്ക്കുക. ഒരു പാനിൽ ഡാൽഡ ചൂടാക്കി 3–ാം ചേരുവ ഒന്നു ചതച്ചശേഷം ഇട്ട് വറുക്കുക. ഇതിലേക്ക് 4–ാം ചേരുവയിട്ട് വഴറ്റിയ ശേഷം ഒരു തേങ്ങയിൽനിന്നെടുത്ത കുറുകിയ തേങ്ങാപ്പാലും ചെമ്മീൻ വെന്ത വെള്ളവും പാകത്തിന് ഉപ്പും, വേണമെങ്കിൽ അര ചെറിയ സ്പൂൺ വിന്നാഗിരിയും ചേർത്ത് തിളച്ചുകഴിയുമ്പോൾ പകുതി കശുവണ്ടി അരച്ചു ചേർക്കുക. വീണ്ടും തിളച്ചുവരുമ്പോൾ ഇറക്കാം. നെയ്യിൽ ബാക്കി കശുവണ്ടി വറുത്തു ചേർക്കുക. ഒരു പ്ലേറ്റിൽ ചെമ്മീൻ ഫ്രൈ ചെയ്തുവച്ച് മീതെ മോലി ഒഴിച്ച് തക്കാളിയും കാപ്സിക്കവും കൊണ്ട് അലങ്കരിക്കുക. അപ്പത്തിനും ബ്രെഡിനുമൊപ്പം വിളമ്പാം.