പൗരത്വ ഭേദഗതി നിയമത്തിലൂടെ മുസ്ലിംങ്ങളെ രണ്ടാം തരം പൗരന്മാരായി മാറ്റുകയാണ് ആർഎസ്എസ് എന്നും കേന്ദ്ര സർക്കാർ ആർഎസ്എസ് അജണ്ട നടപ്പാക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലപ്പുറത്ത് നടക്കുന്ന ഭരണഘടനാ സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗക്കാരും ഒറ്റ മനസോടെയാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് പോരാടിയത്. ഇന്ത്യയുടെ സാംസ്കാരിക ചരിത്രത്തെ ഇല്ലാതാക്കാനാണ് ആർ എസ് എസ് ശ്രമിക്കുന്നതെന്നും പിണറായി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ആഭ്യന്തര ശത്രുക്കളെ ഇല്ലാതാകുന്നതിൽ ജർമനി സ്വീകരിച്ച നടപടികൾ മാതൃകപരമാണെന്ന് ആർ എസ് എസ് മുമ്പ് പറഞ്ഞിട്ടുണ്ടെന്നും സംഘടന രീതിക്ക് രൂപം കൊടുക്കാൻ പണ്ട് ആർ എസ് എസ് നേതാക്കൾ മുസോളിനിയെ പോയി കണ്ടിട്ടുണ്ട് എന്നും പിണറായി വിജയൻ ആരോപിച്ച്.