ആവശ്യമായ ചേരുവകൾ
ബ്രെഡ്- ആവശ്യത്തിന്
മുട്ട – 1 പുഴുങ്ങിയത്
കാരറ്റ് – 1 ചെറുത്
സവാള -1
മയൊണൈസ്– ആവശ്യത്തിന്
തയാറാക്കുന്ന വിധം
ബ്രെഡിന്റെ ഒരു ഭാഗം മാത്രം എണ്ണയിൽ മൊരിച്ചെടുത്ത് അരിക് മുറിച്ചു കളയുക. പുഴുങ്ങിയ മുട്ട ചെറിയ കഷ്ണങ്ങളായി മുറിച്ചെടുക്കുക. സവാളയും കാരറ്റും കനം കുറച്ചു മുറിച്ചെടുക്കുക. ബ്രെഡിന്റെ ഉള്ളിൽ മുട്ടയും പച്ചക്കറികളും നിറച്ചു അല്പം മയൊണൈസ് പുരട്ടി വിളമ്പാം.