ആവശ്യമായ ചേരുവകൾ
നന്നായി പഴുത്തിട്ടില്ലാത്ത നേന്ത്രപ്പഴം -1
തേങ്ങ ചിരവിയത് – 2 ടേബിൾ സ്പൂൺ
നെയ്യ് – 1/2 ടേബിൾ സ്പൂൺ
പഞ്ചസാര– 2 ടി സ്പൂൺ
തയാറാക്കുന്ന വിധം
പഴം വട്ടത്തിൽ ചെറിയ കഷ്ണങ്ങളായി മുറിക്കുക. ചുവടു കട്ടിയുള്ള പാത്രത്തിൽ നെയ്യൊഴിച്ചു ചൂടായ ശേഷം പഴം ചേർത്ത് പൊരിച്ചെടുക്കുക. മൊരിഞ്ഞു വരുമ്പോൾ തേങ്ങ ചിരവിയതും പഞ്ചസാരയും ചേർത്ത് ഇളക്കി വാങ്ങി വയ്ക്കാം. 5 നിമിഷത്തിനുള്ളിൽ റെഡി.