പാലക്കാട്: സുധാംശു ചതുർവേദി അവിശ്വസനീയമാം വിധം അതുഭുതമായ ഒരു മലയാളിയാണെന്ന് ഡോ.വി.പി.ജോയ് ഐ.എ.എസ്. പാലക്കാട് ജില്ലാ പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച, ശ്രീ. ഇ.ജയചന്ദ്രൻ രചിച്ച ‘അപൂർവ്വ മലയാളി’ എന്ന പുസ്തകം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീ. പദ്മദാസ് പുസ്തകം ഏറ്റുവാങ്ങി. ഡോ: സുധാംശു ചതുർവേദിയുടെ പുസ്തകങ്ങളുടെ പ്രദർശനവും ഡോ: വി.പി.ജോയ് ഉദ്ഘാടനം ചെയ്തു. ശ്രീ. ടി.കെ. ശങ്കരനാരായണൻ അധ്യക്ഷത വഹിച്ചു.
തുടർന്ന് ‘ഡോ: സുധാംശു ചതുർവേദിയുടെ സാഹിത്യസംഭാവനകൾ’ എന്ന വിഷയത്തിൽ ഡോ: പി.ആർ.ജയശീലൻ പ്രഭാഷണം നടത്തി. സുധാംശു ചതുർവേദിയുടെ രചനകൾ ബഹുസ്വരതയുടെ ഉത്തമനിദർശനങ്ങൾ ആണെന്ന് അദ്ദേഹം പറഞ്ഞു.
ശേഷം ശ്രീ. എം.ശിവകുമാർ, ശ്രീ.മോഹൻദാസ് ശ്രീകൃഷ്ണപുരം, ശ്രീമതി. എം.പത്മിനി, ശ്രീ. ആർ.ശാന്തകുമാരൻ മാസ്റ്റർ, ശ്രീമതി. എം.എൻ. ലതാദേവി, അഡ്വ. സി.പി.പ്രമോദ് എന്നിവർ സംസാരിച്ചു. ശ്രീ. ഇ. ജയചന്ദ്രൻ മറുമൊഴി പറഞ്ഞു.
കുമാരി. അഖില ടി. പ്രാരംഭം കുറിച്ച പരിപാടിയിൽ, ശ്രീമതി. ജ്യോതിബായ് പരിയാടത്ത് സ്വാഗതവും, ശ്രീ.എ.കെ.ചന്ദ്രൻകുട്ടി നന്ദിയും പറഞ്ഞു. എൻ.രാധാകൃഷ്ണൻ നായരുടെ വിയോഗത്തിൽ ശ്രദ്ധാഞ്ജലി അർപ്പിച്ചാണു പരിപാടി ആരംഭിച്ചത്.