വെജിറ്റേറിയൻ ഭക്ഷണ പ്രിയർക്ക് രുചികരമായ പുലാവ്

ആവശ്യമായ ചേരുവകൾ

ബസുമതിയരി – 2 കപ്പ്

കോൺ വേവിച്ചത് – 1 കപ്പ്

സവാള – ഒന്ന് പൊടിയായരിഞ്ഞത്

മഷ്‌റൂം – 1 കപ്പ്, അരിഞ്ഞത്

നെയ്യ് – 4 ടേ. സ്‌പൂ.

ബിരിയാണി മസാല – 2 ടേ. സ്‌പൂ.

മഞ്ഞൾപൊടി – കാൽ ടീസ്‌പൂ

ഉപ്പ് – പാകത്തിന്

തയ്യാറാക്കുന്ന വിധം

അരി ഉപ്പിട്ട വെള്ളത്തിൽ വേവിക്കുക. ഒരു ഫ്രയിങ് പാൻ ചൂടാക്കി അതിൽ നെയ്യൊഴിച്ച് സവാളയിട്ട് ഏതാനും നിമിഷം വഴറ്റുക. കാപ്‌സിക്കവും മഷ്‌റൂമും ഇട്ട് ഇളക്കുക. കോൺ, ബിരിയാണി മസാല, മഞ്ഞൾ, ഉപ്പ് എന്നിവ ചേർത്തിളക്കുക. ഒരു മിനിറ്റിനു ശേഷം ചോറു ചേർത്ത് ഇളക്കി ചൂടോടെ വിളമ്പുക.