പത്തനംതിട്ട: സി.പി.ഐ. പത്തനംതിട്ട ജില്ലാ കൗണ്‍സില്‍ അംഗം അബ്ദുള്‍ ഷുക്കൂര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സി.പി.ഐ. നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. കുറച്ചുനാളായി പാര്‍ട്ടി നേതൃത്വവുമായി ഭിന്നതയിലായിരുന്നു അബ്ദുള്‍ ഷുക്കൂര്‍. പത്തനംതിട്ട മണ്ഡലം സെക്രട്ടറി കൂടിയാണ് അദ്ദേഹം.
Read more : യു.പിയിൽ റോഡിൽ റീൽ ചെയ്യുകയായിരുന്ന സ്ത്രീയുടെ മാല ബൈക്കിലെത്തിയ കള്ളൻ പൊട്ടിച്ചു : വീഡിയോ
അതേസമയം, ഷുക്കൂറിനെതിരേ നടപടി എടുക്കാനിരുന്ന ഘട്ടത്തിലാണ് അദ്ദേഹം പാര്‍ട്ടി വിട്ടതെന്നാണ് നേതൃത്വം പറയുന്നത്. ഡി.സി.സി. ഓഫീസില്‍ നടന്ന ചടങ്ങില്‍ പത്തനംതിട്ട ഡി.സി.സി. പ്രസിഡന്റ് സതീഷ് കൊച്ചുപറമ്പില്‍ ഷുക്കൂറിന് കോണ്‍ഗ്രസ് അംഗത്വം നല്കി.