ജീവിത ശൈലി കൊണ്ടും ഭക്ഷണ ക്രമം കൊണ്ടും പിടിപെടുന്ന രോഗമാണ് കൊളസ്‌ട്രോൾ. അമിതമായി ജങ്ക് ഫുഡ് കഴിക്കുക, ദിവസേന പുറത്തു നിന്നും കഴിക്കുക എന്നിങ്ങനെയുള്ള ശീലങ്ങൾ കൂടുതൽ അപകടത്തിലേക്ക് തള്ളിവിടും.
നിയന്ത്രിതമല്ലാത്ത ഭക്ഷണക്രമമാന് ഒരുവിധപ്പെട്ട രോഗങ്ങളുടെയെല്ലാം കാരണം. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ദിവസവും കഴിക്കുന്നത് കൊളസ്‌ട്രോൾ കൂടുന്നതിന് കാരണമാകും. ദിവസവും ബീഫ്, ചിക്കൻ, മുട്ട എന്നിവ കഴിക്കുന്നവരിൽ ഉയർന്ന കൊളസ്‌ട്രോൾ സാധ്യതയുണ്ട്. ഫ്രൈ ചെയ്ത സാധനങ്ങളിൽ അമിതാസക്തി ഉള്ളവരിലും കൊളസ്‌ട്രോൾ കൂടുതലായിരിക്കും
കൊളസ്‌ട്രോളിന്റെ അളവ് കൂടുമ്പോൾ രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നു. ഇത് ധമനികളിലൂടെയുള്ള രക്തപ്രവാഹം ബുദ്ധിമുട്ടിലാകുന്നു. ഇത് രക്തം കട്ടപിടിയ്ക്കുന്നതിലേയ്ക്ക് നയിക്കുകയും ഹൃദയാഘാതത്തിനോ പക്ഷാഘാതത്തിനോ കാരണമായേക്കാം.
കൊളസ്‌ട്രോൾ കൂടുമ്പോൾ ശരീരത്തിൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തെല്ലാം?
നിറം മാറുന്നു
ചർമ്മം മഞ്ഞയും ഓറഞ്ച് നിറത്തിലോട്ടും മാറുക. കണ്ണുകളിൽ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിൽ മെഴുക് പോലുള്ള ഒരു പദാർത്ഥം വരുന്നത് കൊളസ്‌ട്രോൾ കൂടുതലാണ് എന്നതിന്റെ ലക്ഷണമാണ്.
ചൊറിച്ചിൽ
മുഖത്തും ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലും ചുവപ്പും ചൊറിച്ചിലും അനുഭവപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടർ കാണുക. ഇത് രക്തത്തിൽ ഉയർന്ന കൊളസ്ട്രോൾ ഉള്ളവരിലും കാണപ്പെടുന്ന ഒരു കോശജ്വലന ചർമ്മ അവസ്ഥയാണ്.
ചർമ്മത്തിലെ നിറവ്യത്യാസം
ചർമ്മം നീല അല്ലെങ്കിൽ പർപ്പിൾ നിറത്തിലേക്ക് മാറുന്നതാണ് മറ്റൊരു ലക്ഷണം. സാധാരണ തണുത്ത കാലാവസ്ഥകളിലും ഇത്തരം അടയാളങ്ങൾ ചർമ്മത്തിൽ ഉണ്ടാകാറുണ്ട്. പക്ഷേ ചില സമയങ്ങളിൽ ഇത് ധമനികളിൽ തടസ്സങ്ങൾ ഉണ്ടാകുന്നതിന്റെ സൂചനയുമാകാം.
കാലിന്റെ ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങൾ
ഉയർന്ന കൊളസ്ട്രോൾ രക്തക്കുഴലുകളിൽ പ്ലാക്ക് അടിഞ്ഞു കൂടുന്നതിന് കാരണമാകുന്നു. ഇത് രക്തപ്രവാഹത്തെ ബാധിക്കുന്നു. കാലിലെ ചർമ്മത്തിന്റെ നിറത്തിലും ഘടനയിലും ചില മാറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കാണുക.
ഉയർന്ന കൊളസ്ട്രോളിൻ്റെ കാരണങ്ങൾ
അമിതമായി കൊഴുപ്പ് കഴിക്കുന്നത്
ഇത് കൊളസ്ട്രോൾ നീക്കം ചെയ്യാനുള്ള കരളിൻ്റെ കഴിവ് കുറയ്ക്കുന്നു, അതിനാൽ ഇത് രക്തത്തിൽ അടിഞ്ഞു കൂടുന്നു.
വ്യായാമമില്ലായ്മ
വ്യായാമം ചെയ്യാത്തത് ‘നല്ല’ കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കുകയും ‘ചീത്ത’ കൊളസ്ട്രോളിൻ്റെ അളവ് കൂട്ടുകയും ചെയ്യുന്നു.
പുകവലി
പുകവലിക്കുന്നത് ഉയർന്ന കൊളസ്ട്രോളിന്റെ അളവ് കൂട്ടാം, ഇത് ധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകുന്നു.
കൊളസ്‌ട്രോൾ നിയന്ത്രണത്തിലാക്കുവാൻ എന്തെല്ലാം കഴിക്കാം?
ഓട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഫൈബറിനാല്‍ സമ്പന്നമായ ഭക്ഷണമാണ് ഓട്‌സ്. കാത്സ്യം, പ്രോട്ടീന്‍, ഇരുമ്പ്, സിങ്ക്, തയാമിന്‍, വിറ്റാമിന്‍ ഇ തുടങ്ങി നിരവധി പോഷകങ്ങള്‍ ഇതിലുണ്ട്.
ആന്റി ഓക്‌സിഡന്റുകളും ഫൈബറും ധാരാളം അടങ്ങിയ ഇത് പതിവായി കഴിക്കുന്നത് ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാനും നല്ല കൊളസ്‌ട്രോളിനെ കൂട്ടാനും ഗുണം ചെയ്യും.
അവക്കാഡോയും ഡയറ്റില്‍ പതിവാക്കാം. ആരോഗ്യകരമായ കൊഴുപ്പും ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാരാളം അടങ്ങിയതാണ് അവക്കാഡോ. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ദിവസവും ഒരു അവക്കാഡോ പഴം വീതം കഴിക്കുന്നത് ഗുണം ചെയ്യും.
നട്‌സുകള്‍ കഴിക്കുന്നതും പതിവാക്കാം.വിറ്റാമിനുകളും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്‌സുകള്‍ കഴിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉപകാരപ്രദമാണ്.
ആപ്പിള്‍, സ്‌ട്രോബെറി, സിട്രസ് പഴങ്ങള്‍ എന്നിവ കഴിക്കുന്നതും കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. ഒമേഗ ത്രീ ഫാറ്റി ആസിഡുകള്‍ അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മീനുകള്‍ കഴിക്കുന്നതും ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കാന്‍ സഹായിക്കും
READ MORE…എന്തെങ്കിലുമൊക്കെ വലിച്ചു വാരി കഴിക്കാൻ തോന്നുന്നുണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം; കാരണമിതാണ്