ജയ്പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം സീസണിലെ ആദ്യ ജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 20 റൺസിനാണ് റോയൽസ് പരാജയപ്പെടുത്തിയത്. 52 പന്തുകളിൽ നിന്നും 82 റൺസ് നേടിയ സഞ്ജു സാംസനാണു കളിയിലെ താരം. സ്‌കോര്‍: രാജസ്ഥാന്‍- 193/4 (20 ഓവര്‍). ലഖ്‌നൗ- 173/9 (19.3 ഓവര്‍).
ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സ് നേടി. 5 ഓവറിൽ 49 നു 2 വിക്കറ്റ് എന്ന നിലയിലായിരുന്ന റോയൽസിനെ മികച്ച സ്കോറിലേക്ക് നയിച്ചത് 3 വിക്കറ്റിൽ സഞ്ജുവും റിയാൻ പരാഗും ചേർന്ന് നേടിയ 93 റൺ കൂട്ടുകെട്ടായിരുന്നു. ടീം സ്കോർ 142 ൽ നിൽക്കെ റിയാൻ പരാജിനെയും 150 നിൽക്കേ ഷിംറോൺ ഹെറ്റമൈറിനെയും നഷ്ടമായിരുന്നു രാജസ്ഥാന്. എന്നാൽ അവസാന ഓവറുകളിൽ ധ്രുവ് ജുറലിനെയും കൂട്ടുപിടിച്ചു സഞ്ജു ടീമിനെ 193 എത്തിച്ചു.
52 പന്തുകളില്‍ 82 റണ്‍സ് നേടിയ സഞ്ജു സാംസണാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ഹീറോ. ആറ് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെട്ട ഇന്നിങ്‌സാണ് സഞ്ജുവിന്റേത്. 33 പന്തിലാണ് അര്‍ധ സെഞ്ചുറി നേടിയത്. എല്ലാ സീസണിന്റെയും തുടക്കമെന്ന പോലെ ഇത്തവണയും ഗംഭീരമായി തുടക്കംകുറിക്കാന്‍ സഞ്ജുവിനായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗ തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ ഓവറില്‍ത്തന്നെ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിനെ (4) മൂന്നാം ഓവറില്‍ ദേവ്ദത്ത് പടിക്കലിനെയും (പൂജ്യം) നഷ്ടമായി. ടീം സ്‌കോര്‍ 11-ല്‍ നില്‍ക്കേ മൂന്നാം വിക്കറ്റും നഷ്ടമായതോടെ ലഖ്‌നൗ വലിയ തകര്‍ച്ചയെ അഭിമുഖീകരിച്ചു. ആയുഷ് ബദോനിയെയാണ് (1) മൂന്നാമതായി നഷ്ടപ്പെട്ടത്. നാന്ദ്രേ ബര്‍ഗറിന് വിക്കറ്റ്.
നാലാം വിക്കറ്റിൽ കെ.എല്‍. രാഹുലും ദീപക് ഹൂഡയും ചേര്‍ന്ന് 49 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി. 13 പന്തില്‍ 26 റണ്‍സ് നേടി ഹൂഡ പുറത്തായി. കെ.എല്‍. രാഹുലുമായി ചേര്‍ന്ന് 85 റണ്‍സിന്റെ കൂട്ടുകെട്ടാണ്
നിക്കോളാസ് പൂരൻ നേടിയത്. 41 പന്തുകള്‍ നേരിട്ട് 64 റണ്‍സുമായി പൂരന്‍ മാത്രമായിരുന്നു ലക്‌നൗനു വേണ്ടി പൊരുതിയത്. രാജസ്ഥാനുവേണ്ടി ട്രെന്റ് ബൗള്‍ട്ട് രണ്ടും നാന്ദ്രേ ബര്‍ഗര്‍, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോന്നും വിക്കറ്റുനേടി.
Read more : വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ റദ്ധാക്കിയതിൽ വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ: തൃപ്തികരമല്ലെങ്കിൽ റദ്ദാക്കും