മുടി കൊഴിയുന്നത് പലരെയും അലട്ടുന്ന പ്രശ്‌നമാണ്,അതിലും വേദനയുണ്ടാക്കുന്നത് കൊഴിഞ്ഞ മുടിക്ക് പകരം വരാത്തത് ആണ്.കൊഴിഞ്ഞ മുടിക്ക് പകരം വരാത്തത് നിങ്ങളെയും അലട്ടുന്ന പ്രശ്‌നമാണോ ?എങ്കിൽ നിങ്ങൾക്കും ഈ പ്രശ്‌നം പെട്ടെന്നുതന്നെ മാറ്റിയെടുക്കാം,ആയുർവേദം നിങ്ങൾക്ക് വഴി കാണിക്കും.
ആയുര്‍വേദമനുസരിച്ച് പോഷകക്കുറവ്, ചിട്ടയില്ലാത്ത ജീവിത ശൈലികള്‍, അതായത് വൈകി കിടക്കുന്നതും ഏറെ ഉറങ്ങുന്നതും, അന്തരീക്ഷ മലിനീകരണം, സ്‌ട്രെസ് പോലുള്ളവ, ഉറക്കക്കുറവ് എല്ലാം തന്നെ മുടി കൊഴിച്ചിലിന് ഇടയാക്കുന്നവയാണ്. ഇതിന് ആയുര്‍വേദം പറയുന്ന ചില ചികിത്സാവിധികളുമുണ്ട്.ആദ്യം നമ്മൾ നമ്മളുടെ ശരീരവും മുടിയും എങ്ങനെയുള്ളതാണെന്ന് വിലയിരുത്തണം.
വാത പ്രകൃതമുള്ള ശരീരമെങ്കില്‍
ആയുര്‍വേദ പ്രകാരം ആരോഗ്യ, ചര്‍മ, മുടി പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത് വാത,പിത്ത,കഫദോഷങ്ങളാണ്. ഇവയുടെ ബാലന്‍സില്‍ വരുന്ന പ്രശ്‌നം. സാധാരണ വാത പ്രകൃതമുള്ള ശരീരമെങ്കില്‍ വരണ്ടതും മുരടിച്ചതുമായ മുടിയാണ് ഉണ്ടാകുക. അതേ സമയം വാത ഇംബാലന്‍സ് എങ്കില്‍ വല്ലാതെ വരണ്ടതും മുരടിച്ചതുമായ മുടിയ്‌ക്കൊപ്പം പറന്ന് കിടക്കുന്ന മുടി കൂടിയാകും.
പിത്ത ദോഷമുള്ള ശരീരമെങ്കില്‍
പിത്ത ദോഷമുള്ള ശരീരമെങ്കില്‍ മുടിയ്ക്ക് കട്ടി കുറയുന്നതും നിറുകയില്‍ കട്ടി കുറഞ്ഞ മുടിയുമെല്ലാം ഫലമായി വരുന്നു. ഇത്തരം മുടി ബ്രൗണിംഗ് നിറമായിരിയ്ക്കും. പെട്ടെന്ന് തന്നെ നരയ്ക്കുകയും ചെയ്യും. സാധാരണ പിത്ത ശരീരമുള്ളവരുടെ മുടിയ്ക്ക് കട്ടി കുറവും ബ്രൗണ്‍ നിറവുമുണ്ടാകാം. കഫ ദോഷമെങ്കില്‍ കൂടുതല്‍ എണ്ണമയമുള്ള മുടിയാണ് ഫലം. ഇത് മുടി വളരുന്ന രോമകൂപങ്ങളില്‍ ബ്ലോക്കുണ്ടാക്കുന്നു. മുടി കൊഴിച്ചിലിന് ഇടയാക്കുന്നു.
ധാര
മുടി കൊഴിച്ചില്‍ തടയാനും മുടി പുതുതായി വളരാനും ആയുര്‍വേദം പറയുന്ന ചില ചികിത്സാരീതികളുണ്ട്. ധാര ഒരു വഴിയാണ്. ചൂടുന്ന എണ്ണ തലയിലേയ്ക്ക് വീഴ്ത്തി മസാജ് ചെയ്യുന്ന രീതിയാണിത്. ഇത് രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നു. മുടി വളര്‍ത്താന്‍ സഹായിക്കുന്നു. ആയുര്‍വേദത്തില്‍ മുടി വളരാനും കൊഴിച്ചില്‍ അകറ്റാനും സഹായിക്കുന്ന ഏറ്റവും നല്ല ചികിത്സാരീതിയാണിത്.
ശിരോ അഭംയാഗ
ശിരോ അഭംയാഗ മറ്റൊരു വഴിയാണ്. ഇതില്‍ ഭൃംഗമലാദി തൈലം, എള്ളെണ്ണ, വെളിച്ചെണ്ണ എന്നിവ ചേര്‍ത്ത് ശിരോചര്‍മം മസാജ് തെയ്യുന്നു. ഇത് മുടിത്തുമ്പ് വരെ മുടിയ്ക്ക് പോഷകം നല്‍കുന്നു. ശിരോചര്‍മം ചൂടാകുന്നത് തടയുന്ന ഇത് മുടി നരയ്ക്കുന്നത് തടയുന്നു. തലയ്ക്ക് തണുപ്പേകുന്നു. മുടി വേരുകള്‍ക്ക് പോഷകം നല്‍കുന്ന ഇത് ഹോര്‍മോണ്‍ ബാലന്‍സിനും സഹായിക്കുന്നു.
ബ്രഹ്‌മി ഭൃംഗരാജ തൈലം
ബ്രഹ്‌മി ഭൃംഗരാജ തൈലം മുടി കൊഴിച്ചില്‍ തടഞ്ഞ് മുടി വേരുകള്‍ക്ക് പോഷകം നല്‍കുന്ന ഒന്നാണ്. ഇത് വരണ്ട ശിരോചര്‍മം തടയാന്‍ സഹായിക്കുന്നു. സ്‌ട്രെസ് കുറയ്ക്കാനും അകാലനര തടയാനും സഹായിക്കുന്ന ഒന്നാണിത്. ഭൃംഗമലാദി തൈലവും മുടി നര തടയാനും മുടി വളരാനും കൊഴിച്ചില്‍ അകറ്റാനും സഹായിക്കുന്നു.
ശിരോലേപം
ശിരോലേപം എന്ന വഴിയും ആയുര്‍വേദത്തില്‍ മുടി കൊഴിച്ചില്‍ തടയാനും വളര്‍ച്ചയ്ക്കും പറയുന്നു. ഇത് പ്രത്യേക രീതിയിലെ ഹെയര്‍ പായ്ക്കാണ്. തല തണുക്കാന്‍ സഹായിക്കുന്ന ഇത് താരന്‍, വരണ്ട മുടി, അറ്റം പിളര്‍ന്ന മുടി, മുടി കൊഴിച്ചില്‍ എന്നിവയ്ക്ക് പരിഹാരമാണ്.
മൈഗ്രേന്‍ തടയാനും ഉറക്കക്കുറവിനും തലവേദനയ്ക്കും പരിഹാരമായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണിത്. മുടിയിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കാനും ചര്‍മത്തിനും ഏറെ ഗുണകരവുമാണ്.
Read also :എന്തെങ്കിലുമൊക്കെ വലിച്ചു വാരി കഴിക്കാൻ തോന്നുന്നുണ്ടോ? ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കണം; കാരണമിതാണ്